രാജ്യാന്തരം

തീപിടിച്ച് കെട്ടിടം, അഞ്ചാം നിലയില്‍ നിന്ന് എടുത്തു ചാടി പൂച്ച വീണത് നാലുകാലില്‍ തന്നെ!; വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

വിടെ നിന്ന് ചാടിയാലും നാലുകാലില്‍ വന്നു വീഴുന്നവരാണ് എന്ന് ചിലരെ കുറിച്ച് തമാശയ്ക്ക് പറയുന്നത് പതിവാണ്. പൂച്ചയെ ഉദ്ദേശിച്ചാണ് ഈ വാചകം തന്നെ. ചിലരെ പൂച്ചയുടെ ജന്മമായി ഉപമിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ഏതുപ്രതിസന്ധിയില്‍ നിന്നും കരകയറുന്നവരെയാണ് ഈ രീതിയില്‍ വിശേഷിപ്പിക്കാറ്. ഇപ്പോള്‍ തീ ആളിക്കത്തുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ഒരു പോറലുപോലും ഏല്‍ക്കാതെ നടന്നുപോകുന്ന പൂച്ചയുടെ വീഡിയോയാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. അമേരിക്കയിലെ ചിക്കാഗോയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. തീ ആളിക്കത്തുന്ന കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയില്‍ നിന്നാണ് പൂച്ച താഴേക്ക് ചാടിയത്. ഒരു പോറലുപോലും ഏല്‍ക്കാതെ പൂച്ച നടന്നുപോകുന്നതാണ് വീഡിയോയുടെ അവസാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി