രാജ്യാന്തരം

'ചെറിയ നോട്ടുകള്‍ കൗണ്ടറില്‍ വെച്ചോളൂ...'; കരുണാമയനായ കള്ളന്‍!; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്


ടയില്‍ മോഷ്ടിക്കാന്‍ കയറിയ ഒരു കള്ളന്റെ വിശാല മനസ്‌കതയും കടയുടമയുടെ വിനയവുമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. സംഭവം അങ്ങ് പാകിസ്ഥാനിലെ ഇസ്ലാമാബാദിലാണ്. കടയില്‍ നിന്നുള്ള സിസിടിവിയിലെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കട കൊള്ളയടിക്കാന്‍ കയറിയ കള്ളന്‍ ചില സാധനങ്ങള്‍ എടുത്ത് കാറില്‍ വെക്കാന്‍ സഹായിക്ക് നല്‍കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍ കാണിക്കുന്നത്. കള്ളന്റെ ആവശ്യപ്രകാരം കടയുടമ കൗണ്ടറില്‍ നിന്ന് പണമെടുത്ത് ഒരു ചെറിയ സഞ്ചിയില്‍ ഇടുന്നതും കാണാം. 'വലിയ നോട്ടുകള്‍ എവിടൊണ്' എന്ന് ചോദിക്കുന്നതും കേള്‍ക്കാം. 

ഇന്ന് വലിയ കച്ചവടമൊന്നും നടന്നില്ല എന്നാണ് ഇതിന് കടയുടമയുടെ മറുപടി. കുറച്ചുപണം താന്‍ കൗണ്ടറില്‍ വെച്ചോട്ടെയെന്നും കടയുടമ കള്ളനോട് ചോദിക്കുന്നുണ്ട്. 'ശരി പത്തിന്റെയും ഇരുപതിന്റെയുമൊക്കെ നോട്ടുകള്‍ ഇവിടെ വെച്ചോളൂ' എന്ന് കള്ളന്‍ മറുപടിയും നല്‍കുന്നുണ്ട്

തന്റെ ഗതികേട് കൊണ്ട് മോഷ്ടിക്കാന്‍ വന്നതാണെന്ന് കള്ളന്‍ പറയുന്നു. ഇനി വരരുതേയെന്ന് കടയുടമയുടെ അഭ്യര്‍ത്ഥന സമ്മതിച്ച് കള്ളന്‍ മടങ്ങുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി