രാജ്യാന്തരം

'മാളമാണ് എന്ന് കരുതി കയറിനോക്കി'; മാന്‍ഹോളില്‍ കുടുങ്ങി പെരുമ്പാമ്പ്- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാല്‍ പറയുകയും വേണ്ട!. മാളങ്ങളും പാറയിടുക്കുകളുമൊക്കെ കണ്ടാലൊന്ന് കയറി നോക്കുന്ന സ്വഭാവം പാമ്പുകള്‍ക്കുണ്ട്. അങ്ങനെ സഞ്ചരിക്കുന്നതിനിടയില്‍ മുന്നില്‍ കണ്ട ദ്വാരത്തില്‍ കയറി അകപ്പെട്ട ഒരു പെരുമ്പാമ്പിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

തായ്ലന്‍ഡിലെ ചോന്‍ബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്.10 അടിയോളം നീളമുള്ള പെരുമ്പാമ്പാണ് മാന്‍ഹോളിനു മുകളിലുള്ള കോണ്‍ക്രീറ്റ് സ്ലാബിനിടയിലെ ദ്വാരങ്ങളില്‍ അകപ്പെട്ടത്. ഒരു ദ്വാരത്തിനിടയിലൂടെ കയറി മറ്റൊരു ദ്വാരത്തിലൂടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് പാമ്പ് പുറത്തുകടക്കാനാവാതെ അകപ്പെട്ടത്. 

പാമ്പ് കുടുങ്ങിക്കിടക്കുന്നത് കണ്ട പ്രദേശവാസികള്‍ പാമ്പു പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ഇവര്‍ക്ക് ദ്വാരത്തിനുള്ളില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിക്കാനായത്. പാമ്പിനെ പിന്നീട് ചാക്കിലാക്കി അവിടെ നിന്നും നീക്കം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ