രാജ്യാന്തരം

തിരക്കേറിയ റോഡില്‍ പാഞ്ഞെത്തി പശു, സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തിവീഴ്ത്തി - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

റോഡില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ അപകടം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഒരു അശ്രദ്ധ മതി അപകടം ക്ഷണിച്ചുവരുത്താന്‍. 
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ബ്രസീലിലെ സാന്റ കാതറിനയില്‍ നടന്ന ഒരു അപകടം ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.  സ്‌കൂട്ടറില്‍ വരികയായിരുന്ന ഒരു യാത്രികന്‍ അപകടത്തില്‍പ്പെട്ടത് ഒരു പശു കാരണമാണ്. അപ്രതീക്ഷിതമായി റോഡില്‍ പശുവിനെ കണ്ട് ബാലന്‍സ് കിട്ടാതെ വീണതാണെന്ന് കരുതിയെങ്കില്‍ തെറ്റി. പാഞ്ഞെത്തിയ പശു ഇയാളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

തിരക്കുള്ള ഹൈവേക്കു സമീപത്ത് തുറസായി കിടക്കുന്ന സ്ഥലത്തുനിന്നും  അപ്രതീക്ഷിതമായി പാഞ്ഞെത്തിയ പശുവാണ് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തിയത്. പശു ഓടി വരുന്നത് കണ്ട്  ഒരു കാല്‍നടയാത്രക്കാരന്‍  ഭയന്ന് പിന്നിലേക്ക് മാറുന്നതും വിഡിയോയില്‍ കാണാം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ പശു റോഡിലേക്കെത്തുകയും ചെയ്തു. 

റോഡിന് എതിര്‍വശത്തേക്ക് നീങ്ങാനായിരുന്നു പശുവിന്റെ ശ്രമം. എന്നാല്‍ ഇതിനിടെ മുന്നില്‍ വന്നുപെട്ട ഒരു സ്‌കൂട്ടര്‍ കുത്തി മറിച്ചിടുകയായിരുന്നു. ഇതേതുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രികന്‍ തെറിച്ച് റോഡില്‍ വീഴുകയും ചെയ്തു. മറ്റു വാഹനങ്ങളൊന്നും പിന്നില്‍ എത്താതിരുന്നത് മൂലമാണ് വലിയ അപകടം ഒഴിവായത്. സ്‌കൂട്ടര്‍ കുത്തി മറിച്ചിട്ട ശേഷം പശു ഓടിപ്പോകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു