രാജ്യാന്തരം

സൗത്ത് ആഫ്രിക്കന്‍ സാഹിത്യകാരന്‍ ഡാമന്‍ ഗാല്‍ഗട്ടിന് ബുക്കര്‍ പുരസ്‌കാരം 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സൗത്ത് ആഫ്രിക്കന്‍ സാഹിത്യകാരനും നാടകകൃത്തുമായ ഡാമന്‍ ഗാല്‍ഗട്ടിന് ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം. ദി പ്രോമിസ് എന്ന നോവലിനാണ് ബഹുമതി. 

ബുക്കര്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഡാമന്‍ ഗാല്‍ഗട്ട്. മൂന്നാമത്തെ വട്ടമാണ് ഗാല്‍ഗട്ടിന് ബുക്കര്‍ നോമിനേഷന്‍ ലഭിക്കുന്നത്. ബ്രിട്ടീഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കന്‍ വംശജനായ ജോലിക്കാരിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്നതാണ് ദി പ്രോമിസ്. 

17ാം വയസില്‍ ആദ്യ നോവല്‍ 

വര്‍ണ വിവേചനത്തിന്റെ സമയം മുതല്‍ ജേക്കബ് സുമയുടെ ഭരണ കാലം വരെയാണ് നോവലില്‍ പറയുന്നത്. ആറാം വയസില്‍ ഗാല്‍ഗട്ട് കാന്‍സര്‍ ബാധിതനായിരുന്നു. 17ാം വയസില്‍ ഗാല്‍ഗട്ട് തന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. ലങ്കന്‍ എഴുത്തുകാരന്‍ അനുക് അരുദ്പ്രഗാശം ഉള്‍പ്പെടെ അഞ്ച് പേരെ പിന്നിലാക്കിയാണ് ഗാല്‍ഗട്ട് ബുക്കര്‍ പുരസ്‌കാരം നേടുന്നത്. 50 ലക്ഷം രൂപയാണ് സമ്മാന തുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്