രാജ്യാന്തരം

കാട്ടുനായയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇമ്പാല വെളളത്തിലേക്ക്, 'രക്ഷയില്ല'; ഭ്രൂണം കടിച്ചെടുത്ത് കഴുതപ്പുലി, നൊമ്പരം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

കാട്ടിലൂടെയുള്ള യാത്ര ഏവരും ഇഷ്ടപ്പെടുന്നതാണ്. യാത്രക്കിടെയുള്ള ചില ദൃശ്യങ്ങള്‍ ചിലരുടെ മനസിനെ അസ്വസ്ഥപ്പെടുത്താറുണ്ട്.  ഇരപിടിയന്‍മാരുടെ മുന്നില്‍ അകപ്പെടുന്ന സാധുമൃഗങ്ങളുടെ അന്ത്യം കണ്ടു നില്‍ക്കുന്നവരെ വേദനിപ്പിക്കുന്നത്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ സൈക്കോളജിസ്റ്റായ ഗാബി ഹോട്‌സിനാണ് അപൂര്‍വമായൊരു വേട്ടയാടല്‍ നേരില്‍ കാണേണ്ടിവന്നത്. ഗ്രേറ്റ് ക്രൂഗറിലെ സാബി സാന്‍ഡ് വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്.മാന്‍ വര്‍ഗത്തില്‍ പെടുന്ന ഗര്‍ഭിണിയായ ഇമ്പാലയായിരുന്നു മൃഗങ്ങളുടെ ഇര.

പുല്‍മേട്ടിലൂടെ ഇമ്പാലയെ പിന്തുടരുന്ന കാട്ടുനായയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍്. ജീവനും കൊണ്ടോടിയ ഇമ്പാല രക്ഷപ്പെടാനിറങ്ങിയത് സമീപത്തുള്ള തടാകത്തിലേക്കാണ്. മറുകരയിലേക്ക് നീന്തിയ ഇമ്പാലയെ പിന്തുടര്‍ന്നത് ഹിപ്പപ്പൊട്ടാമസായിരുന്നു. നീന്തി രക്ഷപ്പെട്ട് മറുകരയിലെത്തിയ ഇമ്പാലയെ കാട്ടുനായയ്ക്ക് കീഴ്‌പ്പെടുത്താന്‍ അധികസമയം വേണ്ടിവന്നില്ല. 

കാട്ടുനായ ഇമ്പാലയെ കടിച്ചുകീറി ഭക്ഷിക്കാന്‍ തുടങ്ങിയതും അവിടേക്ക് കഴുപ്പുലി ഓടിയെത്തി. ഗര്‍ഭിണിയായ ഇമ്പാലയുടെ വയറിനുള്ളില്‍ നിന്നും പൂര്‍ണവളര്‍ച്ചയെത്താറായ ഭ്രൂണത്തെ കഴുതപ്പുലി വലിച്ചെടുക്കുന്ന കാഴ്ച കണ്ടു നിന്നവരെ ഞെട്ടിച്ചു. ഉടന്‍തന്നെ കഴുതപ്പുലി ഭ്രൂണത്തെ ഭക്ഷിക്കുകയും ചെയ്തു.

ഇതിന്റെ പങ്കുപറ്റാനായ സമീപത്തെ മരത്തില്‍ പുള്ളിപ്പുലിയും അവസരം കാത്തിരുപ്പുണ്ടായിരുന്നു. തടാകക്കരയിലേക്ക് കാട്ടാനക്കൂട്ടമെത്തിയതോടെ ഇരയെ അവിടെയുപേക്ഷിച്ച് കാട്ടുനായ ഓടിരക്ഷപ്പെട്ടു. ഈ തക്കത്തിന് പുള്ളിപ്പുലി ഇമ്പാലയുടെ ശേഷിച്ച ശരീരഭാഗം കൈക്കലാക്കി. ഇമ്പാലയുടെ ശരീരം കടിച്ചുപിടിച്ച് അടുത്തുള്ള മരത്തിലേക്ക് ചാടിക്കയറിയ പുള്ളിപ്പുലി അതിനെ ഭക്ഷിക്കുന്നത് കണ്ടശേഷമാണ് വിനോദസഞ്ചാരികള്‍ അവിടെ നിന്നും മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു