രാജ്യാന്തരം

ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി: നിരവധിപ്പേർ കൊല്ലപ്പെട്ടു, കുട്ടികളടക്കം 20 പേർക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൻ: യുഎസിൽ ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി നിരവധിപ്പേർ കൊല്ലപ്പെട്ടു. കുട്ടികൾക്കടക്കം 20ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിസ്കോൻസെനിലെ മിലുവാകീയിൽ‌ ഞായറാഴ്ച വൈകിട്ടാണ് സംഭവം. അമിതവേഗത്തിൽ വന്ന കാർ കാഴ്ചക്കാരിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരാൾ പിടിയിലായി. 

അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അപകടത്തിനിടയാക്കിയ എസ്‌യുവി കാർ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. അതേസമയം മരിച്ചവരുടെ എണ്ണം സംബന്ധിച്ച വിവരം പുറത്തിവിട്ടിട്ടില്ല. സ്ഥിതി​ഗതികൾ നിരീക്ഷിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചതായും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

ക്രിസ്മസിനു മുന്നോടിയായി യുഎസിൽ പരമ്പരാഗതമായി നടക്കുന്ന ചടങ്ങാണ് ക്രിസ്മഡ് പരേഡ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി