രാജ്യാന്തരം

കലശലായ വേദന;പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി; വയറില്‍ ഒരു കിലോ ആണി

സമകാലിക മലയാളം ഡെസ്ക്

വിൽനിയസ്​: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് ഒരു​ കിലോയിലധികം വരുന്ന സ്​ക്രൂവും ആണിയും. യൂറോപ്യൻ രാജ്യമായ ലിത്വാനിയയിലാണ് സംഭവം. രോഗിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ബാൾട്ടിക്​ നഗരമായ ക്ലൈപെഡയിലെ ആശുപത്രിയിലായിരുന്നു ശസ്​ത്രക്രിയ.

എക്​സ്​റേയിൽ രോഗിയുടെ വയറിൽ നിരവധി ലോഹങ്ങൾ കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ചിലതിന്‍റെ നീളം പത്തുസെന്‍റീമീറ്ററോളം വരും.​ തുടർന്ന്​ നടത്തിയ സ്​കാനിങ്ങിൽ യുവാവിന്‍റെ വയറ്റിൽ ഒരു കിലോയിലധികം സ്​​ക്രൂവും ആണിയുമാണെന്ന്​ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ്​ ഇയാൾ ഇവ വിഴുങ്ങിയതെന്നും ഡോക്​ടർമാരോട്​ പറഞ്ഞു.

മൂന്നുമണിക്കൂർ നീണ്ട ശസ്​ത്രക്രിയയിലൂടെ ഡോക്​ടർമാർ ആണിയും സ്​ക്രൂവും പുറത്തെടുത്തതായാണ് റിപ്പോർട്ടുകൾ. ഇതിന് മുൻപ് ഇത്തരം സംഭവം റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്നും ഡോക്​ടർമാർ പറഞ്ഞു.

രോഗിയുടെ ശരീരത്തിൽനിന്ന്​ നീക്കം ചെയ്​ത സ്​ക്രൂവിന്‍റെയും ആണികളുടെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഒരു ട്രേയിൽ നിരത്തിവെച്ചിരിക്കുകയായിരുന്നു ഇവ.സെപ്​റ്റംബറിൽ നോക്കിയ 3310 മൊബൈൽ ഫോൺ വിഴുങ്ങിയിരുന്നു. തുടർന്ന്​ ശസ്​ത്രക്രിയയിലൂടെ ഇവ പുറത്തെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'