രാജ്യാന്തരം

തൊട്ടാല്‍ 'മരിക്കും', ശരീരത്തില്‍ ഉഗ്രവിഷമുള്ള 13 മുള്ളുകള്‍; ലയണ്‍ഫിഷിനെ പിടികൂടി - വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കടലില്‍ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന വിഷമുള്ള ലയണ്‍ഫിഷിനെ ബ്രിട്ടന്‍ തീരത്ത് കണ്ടെത്തി. മനുഷ്യരെ കൊല്ലാന്‍ വരെ കഴിവുള്ളതാണ് ലയണ്‍ ഫിഷ്. ഇതിന്റെ ആക്രമണത്തില്‍ പക്ഷാഘാതം വരെ സംഭവിക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡോര്‍സെറ്റ് തീരത്ത് മീന്‍ പിടിക്കുന്നതിനിടെയാണ് ലയണ്‍ഫിഷ് കുടുങ്ങിയത്. ആറ് ഇഞ്ച് നീളമുള്ള മീനിനെ ചെസില്‍ ബീച്ചില്‍ നിന്നാണ് കണ്ടെത്തിയത്. ആര്‍ഫണ്‍ സമേഴ്‌സ് മീനിനെ പിടിക്കുമ്പോഴാണ് യാദൃശ്ചികമായി ലയണ്‍ ഫിഷ് കുടുങ്ങിയത്. മീനിന്റെ ശരീരത്തില്‍ വിഷമുള്ള 13 മുള്ളുകളാണ് ഉള്ളത്. സ്പര്‍ശിക്കുന്ന വേളയില്‍ തന്നെ മനുഷ്യശരീരത്തില്‍ കടുത്ത വേദന ഉണ്ടാക്കാന്‍ കഴിവുള്ളതാണ് ലയണ്‍ഫിഷ്. 

ശരീരത്തില്‍ വരകളും തിളക്കവുമുള്ള മീനാണിത്. പസഫിക് സമുദ്രത്തിലെ പാറക്കൂട്ടങ്ങളിലാണ് ഇവയെ പതിവായി കണ്ടുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി