രാജ്യാന്തരം

ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങി യുകെ; രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് എത്തുന്ന രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തവരും ക്വാറന്റൈനിൽ ഇരിക്കണം എന്ന നിബന്ധന പിൻവലിച്ച് യുകെ. കോവിഷീൽഡോ യുകെ അംഗീകരിച്ച മറ്റു വാക്സിനുകളോ രണ്ടു ഡോസ് എടുത്തവർക്ക് തിങ്കളാഴ്ച മുതൽ യുകെയിലേക്ക് എത്തിയതിന് ശേഷം ക്വാറന്റൈന്‍ ആവശ്യമില്ല

കോവിഷീൽഡിന് അം​ഗീകാരം നൽകിയെങ്കിലും ഇന്ത്യയിലെ സർട്ടിഫിക്കേഷൻ രീതി അംഗീകരിക്കില്ലെന്ന നിലപാടാണ് യുകെ സ്വീകരിച്ചത്. 
ഇന്ത്യയിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ച് എത്തുന്നവർക്കും ക്വാറന്റൈൻ ഏർപ്പെടുത്തിയതോടെ ബ്രിട്ടീഷ് പൗരൻമാർക്ക് ഇന്ത്യയും ക്വാറൻറീൻ ഏർപ്പെടുത്തി. 

ഇന്ത്യയുൾപ്പടെ 37 രാജ്യങ്ങളിലെ യാത്രക്കാർക്ക് യുകെ വാക്സിൻ ക്വാറന്റൈൻ വേണമെന്ന നിബന്ധന പിൻവലിച്ചു. എന്നാൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് ക്വാറൻറീനിൽ കഴിയേണ്ടി ‌വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി