രാജ്യാന്തരം

82 അടി ഉയരത്തില്‍ നിന്ന് ചാടി സാഹസികത, പിടിവിട്ടു; യുവതിക്ക് ദാരുണാന്ത്യം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്:  കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കയറില്‍ കെട്ടി ചാടി സാഹസികത കാണിക്കുന്നതിനിടെ, യുവതിക്ക് ദാരുണാന്ത്യം. മരത്തില്‍ കയര്‍ കെട്ടി സുരക്ഷ ഉറപ്പാക്കുന്നതിന് മുന്‍പ് ചാടിയത് മൂലം മതിലില്‍ ഇടിച്ചാണ് യുവതി മരിച്ചത്.

കസാക്കിസ്ഥാനിലാണ് സംഭവം.  33കാരിയായ യെവ്ജീനിയ ലിയോണ്‍റ്റീവയാണ് ആശയവിനിമയത്തിലെ പോരായ്മകള്‍ കാരണം മരിച്ചത്. 82 അടി ഉയരത്തിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി സാഹസിക പ്രകടനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുന്നതും അപകടത്തില്‍പ്പെടുന്നതുമായ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ദൃശ്യത്തില്‍ യുവതിയെ നോക്കി ആരോ ഐ ലവ് യൂ എന്ന് വിളിക്കുന്നത് കാണാം.  കയറില്‍ കെട്ടി ചാടുന്നതില്‍ അനുഭവസമ്പത്തുണ്ട് ലിയോണ്‍റ്റീവയ്ക്ക്. താഴെ സുരക്ഷിതമായി ഇറങ്ങുന്നതിന് പകരം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് യുവതി മരിച്ചത്.

സംഘാടകന്‍ ചാടാന്‍ അനുമതി നല്‍കുന്നതിന് മുന്‍പ് യുവതി ചാടിയതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘാടകന്‍ താഴെയുള്ള മരത്തില്‍ കയര്‍ കെട്ടി യുവതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുന്‍പ് ധൃതിയില്‍ ചാടുകയായിരുന്നു. 

82 അടി താഴ്ചയിലേക്ക് ചാടിയ യുവതി നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം