രാജ്യാന്തരം

മാസ്‌ക് ധരിക്കാതെ സീറ്റില്‍, ചോദ്യം ചെയ്ത് ജീവനക്കാരന്‍, തല്ലുമെന്ന് ഭീഷണി; യുവാവിനെ വിമാനത്തില്‍ നിന്ന്പുറത്താക്കി- വീഡിയോ  

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് എല്ലായിടത്തും മാസ്‌ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കൂ. മാസ്‌ക് ധരിക്കല്‍ ഇപ്പോള്‍ ഒരു ശീലമായി മാറി കഴിഞ്ഞു. എന്നാല്‍ മാസ്‌ക് ധരിക്കാന്‍ തയ്യാറാവാത്തവര്‍ നിരവധിപ്പേരുണ്ട്. ഇവര്‍ സൃഷ്ടിക്കുന്ന കുഴപ്പങ്ങളുടെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ മാസ്‌ക് ധരിക്കാതെ വിമാനയാത്ര ചെയ്യാന്‍ മുതിര്‍ന്ന യുവാവ് സൃഷ്ടിച്ച പ്രശ്‌നങ്ങളുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ യുണൈറ്റഡ്‌ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെടാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് പ്രശ്‌നങ്ങളുടെ തുടക്കം. മാസ്‌ക് ധരിക്കാതെ ഇരിക്കുന്ന യാത്രക്കാരനെ ഇത് ഓര്‍മ്മിപ്പിച്ചതാണ് പ്രകോപനത്തിന് കാരണം. വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരനോട് മാസ്‌ക് ധരിക്കാനും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതില്‍ കുപിതനായ യുവാവ് കാണിച്ചുകൂട്ടിയ കോലാഹലങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം. വിമാനത്തിലെ മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ജീവനക്കാരനോട് യുവാവ് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴുത്തുപിടിച്ച് തിരിക്കുമെന്നല്ലാം പറഞ്ഞ് യുവാവ് ഒച്ചവെയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യാത്രക്കാരന്റെ മൊബൈല്‍ തട്ടിപ്പറിച്ചു. അവസാനം സുരക്ഷാ ജീവനക്കാര്‍ എത്തി യുവാവിനെയും ബന്ധുവിനെയും വിമാനത്തില്‍ നിന്ന് പുറത്താക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ