രാജ്യാന്തരം

അഫ്ഗാന്‍ ഷിയാ പള്ളിയില്‍ സ്‌ഫോടനം; 32 മരണം; 53പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലെ ഷിയാ മുസ്‌ലിം പള്ളിയില്‍ സ്‌ഫോടനം. ഇമാന്‍ ബര്‍ഗ പള്ളിയിലെ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 32 പേര്‍ മരിക്കുകയും 53 പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. ചാവേറാക്രമണമാണെന്നാണ് പ്രാഥമിക സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

നമസ്‌കാര ചടങ്ങുകളില്‍ വലിയതോതില്‍ ജനങ്ങള്‍ പങ്കെടുത്തിരുന്നതായി താലിബാന്‍ സര്‍ക്കാര്‍ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.  മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച, കുണ്ടൂസില്‍ ഷിയ മുസ്‌ലിം പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ നടന്ന ചാവേര്‍സ്‌ഫോടനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടിരുന്നു. 143 പേര്‍ക്കു പരുക്കേറ്റു. യുഎസ് സേന ഓഗസ്റ്റില്‍ അഫ്ഗാന്‍ വിട്ടശേഷം നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് ആക്രമണം നടത്തിയത്.

ന്യൂനപക്ഷമായ ഷിയ മുസ്‌ലിംകള്‍ക്കെതിരെ അഫ്ഗാനില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഈ മാസമാദ്യം കാബൂളിലെ ഈദ് ഗാഹ് പളളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് 26ന് കാബൂള്‍ വിമാനത്താവളത്തിനു സമീപമുണ്ടായ ഐഎസ് ആക്രമണത്തില്‍ 13 യുഎസ് സൈനികരും 169 അഫ്ഗാന്‍കാരും കൊല്ലപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി