രാജ്യാന്തരം

പാറയില്‍ നിന്ന് കാല്‍തെന്നി താഴേക്ക്, തലപ്പാവ് അഴിച്ച് വെള്ളച്ചാട്ടത്തില്‍ നിന്ന് രക്ഷിച്ച് സിഖുകാര്‍- വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഒട്ടാവ: വെള്ളച്ചാട്ടത്തിന് സമീപം  കുടുങ്ങിപ്പോയ രണ്ട് സഞ്ചാരികളെ സിഖുകാര്‍ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. തലപ്പാവ് അഴിച്ച് കയര്‍ പോലെ കെട്ടി താഴേക്ക് ഇട്ടുകൊടുത്താണ് സഞ്ചാരികളെ വലിച്ചുകയറ്റിയത്. 

ബ്രിട്ടീഷ് കൊളംബിയയിലെ ഗോള്‍ഡന്‍ ഇയേഴ്‌സ് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിലാണ് സംഭവം. കുല്‍ജിന്ദര്‍ കിന്ദയും സുഹൃത്തുക്കളും മലക്കയറ്റിന് എത്തിയപ്പോഴാണ് രണ്ടു സഞ്ചാരികള്‍ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങി കിടക്കുന്നത് കണ്ടത്. പാറയില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. 

പാറയില്‍ നിന്ന് വെള്ളച്ചാട്ടത്തിന് തൊട്ടുമുകളിലാണ് ഇവര്‍ വീണത്. ഇവിടെ നിന്ന് മുകളിലേക്ക് കയറാന്‍ കഴിയാതെ ബുദ്ധിമുട്ടിയ രണ്ട് സഞ്ചാരികളെയാണ് തലപ്പാവ് അഴിച്ച് കയര്‍ പോലെ കെട്ടി താഴേക്ക് ഇട്ടുകൊടുത്ത് സിഖുകാരുടെ സംഘം രക്ഷിച്ചത്. ഇവരെ മുകളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു