രാജ്യാന്തരം

ജപ്പാനില്‍ 'ജോക്കര്‍' ആക്രമണം; ട്രെയിനിന് തീയിട്ടു; പത്തുപേര്‍ക്ക് പരിക്ക് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ജപ്പാനിലെ ടോക്യോയില്‍ 24കാരന്‍ ട്രെയിനിന് തീയിട്ടു. പത്തുപേര്‍ക്ക് പരിക്ക്. അക്രമിയുടെ കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകുന്നേരമാണ് ജോക്കര്‍ വേഷത്തിലെത്തിയ 24കാരന്‍ ട്രെയിനില്‍ അക്രമം അഴിച്ചുവിട്ടത്. 

അക്രമി ട്രെയിനില്‍ ഏതോ ദ്രാവകം ഒഴിക്കുകയും തൊട്ടുപിന്നാലെ തീപിടിത്തം ഉണ്ടാകുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിനില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതും തൊട്ടുപിന്നാലെ തീവ്രത കുറഞ്ഞ സ്‌ഫോടനവും തീപിടിത്തവും ഉണ്ടാകുന്നതും ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. 

ട്രെയിന്‍ നിര്‍ത്തിയതിനു പിന്നാലെ യാത്രക്കാര്‍ ജനാലവഴി ഇറങ്ങാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. അക്രമിയെ പൊലീസ് സംഭവ സ്ഥലത്തുനിന്ന് തന്നെ അറസ്റ്റുചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ