രാജ്യാന്തരം

ആറ് മാസത്തെ ഇടവേള; ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ് മരണം

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ന്യൂസിലന്‍ഡില്‍ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചു. കോവിഡില്‍ നിന്ന് പൂര്‍ണമായി മുക്തമായിരുന്ന ന്യൂസിലന്‍ഡില്‍ ഡെല്‍റ്റ വകഭേദം പുതിയ ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം നിയന്ത്രിച്ചതായി ന്യൂസിലന്‍ഡ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

90കാരിയാണ് ഇപ്പോള്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഓക്ക്‌ലന്‍ഡിലുള്ള ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ മരിച്ചത്. ഇവര്‍ക്ക് വീട്ടില്‍ വച്ച് തന്നെയാണ് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. 

കോവിഡ് ബാധിച്ച് ന്യൂസിലന്‍ഡില്‍ മരിക്കുന്ന 27ാമത്തെ ആളാണ് ഇപ്പോള്‍ മരിച്ച സ്ത്രീ. ഈ വര്‍ഷം ഫെബ്രുവരി 16നാണ് കോവിഡ് ബാധിച്ച് അവസാനമായി ഒരാള്‍ ന്യൂസിലന്‍ഡില്‍ മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി