രാജ്യാന്തരം

നെഞ്ചിന് നേര്‍ക്ക് തോക്കുചൂണ്ടി താലിബാന്‍; അണുവിട പിന്മാറാതെ സധൈര്യം നേരിട്ട് അഫ്ഗാന്‍ വനിത ; ചിത്രം വൈറല്‍

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍ : പാകിസ്ഥാന്‍ ഇടപെടലിനെതിരെ കാബൂളില്‍ നടന്ന പ്രതിഷേധത്തിനിടെ തോക്കു ചൂണ്ടി നില്‍ക്കുന്ന താലിബാന്‍കാരനെ സധൈര്യം നേരിടുന്ന അഫ്ഗാന്‍ സ്ത്രീയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. അവകാശങ്ങള്‍ക്കായി അഫ്ഗാന്‍ വനിതകളുടെ ചെറുത്തുനില്‍പ്പിന്റെ ചിത്രം എന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. 

നെഞ്ചിന് നേര്‍ക്ക് തോക്കു ചൂണ്ടി നില്‍ക്കുന്ന താലിബാന്‍കാരനു മുമ്പില്‍ ചെറു ചാഞ്ചല്യം പോലുമില്ലാതെ ധീരയായി നില്‍ക്കുന്ന ഹിജാബ് ധരിച്ച സ്ത്രീയുടെ ചിത്രമാണ് പുറത്തു വന്നത്. തോക്കുധാരിയായ മറ്റൊരു താലിബാന്‍കാരനോട് ഒരു അഫ്ഗാനി കയര്‍ത്ത് സംസാരിക്കുന്നതും ചിത്രത്തില്‍ കാണാം. 

അഫ്ഗാന്‍ സന്ദര്‍ശിക്കുന്ന പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ താമസിക്കുന്ന കാബൂളിലെ സെറീന ഹോട്ടലിലേക്കാണ് പ്രതിഷേധക്കാര്‍ ഇന്നലെ മാര്‍ച്ച് നടത്തിയത്.സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേരാണ് പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തത്. 

പാകിസ്ഥാനും താലിബാനുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് നേര്‍ക്ക് താലിബാന്‍ ഭടന്മാര്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്ന താലിബാനെതിരെ അഫ്ഗാനില്‍ വനിതകളുടെ പ്രതിഷേധം തുടരുന്നതായി ടോളോ ന്യൂസ് ജേര്‍ണലിസ്റ്റ് സഹ്‌റ റഹിമി പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍