രാജ്യാന്തരം

പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ശിക്ഷ; മാധ്യമപ്രവര്‍ത്തകരെ തല്ലിച്ചതച്ച് താലിബാന്‍, ചിത്രങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്


കാബൂള്‍: അഫ്ഗാനിസ്ഥിനിലെ കാബൂളില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂര മര്‍ദനം. അടികൊണ്ട മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. 

അഫ്ഗാനിലെത്തിയ പാകിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐ മേധാവിയ്ക്ക് എതിരെ കാബൂളില്‍ കഴിഞ്ഞദിവസം വന്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് പ്രകടനത്തിന് എത്തിയത്. അഫ്ഗാനിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാന്‍ നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. 

പ്രതിഷേധക്കാരെ പിരിച്ചുവിടാനായി വെടിയുതിര്‍ക്കുന്ന താലിബാന്റെ വീഡിയോ പുറത്തുവന്നിരുന്നു. വന്‍ പ്രതിഷേധം വാര്‍ത്തയായതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ തിരിഞ്ഞുപിടിച്ച് താലിബാന്‍ തല്ലിച്ചതച്ചത്. പ്രതിഷേധങ്ങള്‍ക്ക് മുന്‍കൂട്ടി അനുമതി വേണമെന്നും താലിബാന്‍ ഉത്തരവിറക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി