രാജ്യാന്തരം

ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി പുതുക്കി സൗദി; നവംബർ 30 വരെ നീട്ടി 

സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: സൗദി പ്രവാസികളുടെ ഇഖാമയും പുനഃപ്രവേശനവിസയും നവംബർ 30 വരെ നീട്ടി. സന്ദർശന വിസയുടെ കാലാവധിയും നവംബർ 30 വരെ പുതുക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. സൗജന്യമായാണ് വിസ നീട്ടിനൽകുന്നത്. 

നേരത്തെ രേഖകളുടെ കാലാവധി സെപ്തംബർ 30 വരെ നീട്ടിനൽകിയിരുന്നു. ഇതാണിപ്പോൾ രണ്ട് മാസങ്ങൾ കൂടി അധികമായി വീണ്ടും നീട്ടിനൽകുന്നത്. പ്രവേശനനിരോധനമുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലുള്ള  പ്രവാസികളുടെ രേഖകളാണ് പുതുക്കുക. 

അതേസമയം 60 കഴിഞ്ഞവരുടെ ഇഖാമ നിലവിൽ പുതുക്കില്ലെന്ന് കുവൈത്ത്. 60 തികഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെന്നാണ് കുവൈത്ത് മാൻപവർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു