രാജ്യാന്തരം

കാന്‍സറിനെ തോല്‍പിച്ച് സ്‌കൂളിലെത്തിയ കുഞ്ഞ് ജോണിനെ വരവേറ്റ് കൂട്ടുകാര്‍; വൈറലായി വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

കാന്‍സറിനെ തോല്‍പിച്ച് സ്‌കൂളില്‍ മടങ്ങിയെത്തിയ കുഞ്ഞ് ജോണിനായി കൂട്ടുകാരും അധ്യാപകരും ചേര്‍ന്നൊരുക്കിയത് ഗംഭീര വരവേല്‍പ്പ് ഒരു വര്‍ഷത്തിനിപ്പുറവും ട്വിറ്ററില്‍ വൈറലാകുകയാണ്. 2020ല്‍ മകന്‍ ജോണ്‍ ഒലിവര്‍ സിപ്പേക്ക് സ്‌കൂളില്‍ കിട്ടിയ സ്വാഗതം അമ്മ മേഗന്‍ സിപ്പേ ആണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇതേ വിഡിയോ തന്നെയാണ് ഇപ്പോള്‍ ട്വിറ്ററിലും ശ്രദ്ധനേടിയിരിക്കുന്നത്. 

14 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ സ്‌കൂളിലേക്ക് നടന്നുകയറുന്ന ജോണിനെ ഇരുവശത്തും നിരന്നുനിന്ന കൂട്ടുകാര്‍ കൈയടിച്ചാണ് സ്വീകരിച്ചത്. വിഡിയോ കണ്ടവരില്‍ ഏറെയും ജോണിനെ ഒന്ന് കെട്ടിപ്പിടിക്കാനുള്ള ആഗ്രഹമാണ് പങ്കുവയ്ക്കുന്നത്. 

2019 ക്രിസ്മസ് ആഘോഷിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ജോണ്‍ അവസാനത്തെ കീമോത്തെറാപ്പിക്ക് വിധേയനായത്.  മൂന്ന് വര്‍ഷം നീണ്ട യുദ്ധമാണ് ഈ ആറ് വയസ്സുകാരന്‍ അതോടെ അവസാനിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത