രാജ്യാന്തരം

വളര്‍ത്തുനായയെ വരിഞ്ഞുമുറുക്കി പെരുമ്പാമ്പ്, രക്ഷകരായി കുട്ടികള്‍- വൈറല്‍ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ളര്‍ത്തുനായയെ വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിന്റെ പിടിയില്‍ നിന്നും രക്ഷിക്കുന്ന ദൃശ്യം വൈറലാകുന്നു. മൂന്ന് കുട്ടികള്‍ ചേര്‍ന്നാണ് പാമ്പിന്റെ പിടിയില്‍ നിന്നും നായയെ രക്ഷിച്ചത്. 

വടികൊണ്ട് അടിച്ച് പാമ്പിനെ മാറ്റാനായിരുന്നു കുട്ടികളുടെ ആദ്യശ്രമം. എന്നാല്‍ വടികൊണ്ട് തലയ്ക്ക് അടിച്ചിട്ടും പാമ്പിനെ മാറ്റാന്‍ സാധിക്കാതെ വന്നപ്പോള്‍ കൂട്ടത്തില്‍ മുതിര്‍ന്ന കുട്ടി പാമ്പിന്റെ തലയില്‍ പിടിമുറുക്കി.   ഇതോടെ മറ്റു രണ്ട് കുട്ടികളും കൂടി പാമ്പിനെ നായയുടെ പിടിയില്‍ നിന്നും വലിച്ചുമാറ്റാന്‍ ശ്രമിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിന്റെ പിടിയില്‍ നിന്നും നായയെ രക്ഷിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞത്. 

2018 ല്‍ ഇറങ്ങിയ ദൃശ്യം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിഡിയോ വീണ്ടും ജനശ്രദ്ധ നേടിയത്.നായയുടെ ശരീരത്തിലുള്ള പാമ്പിന്റെ പിടി അയഞ്ഞതോടെ അത് അവിടെനിന്നും കരഞ്ഞുകൊണ്ട് ഓടുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി