രാജ്യാന്തരം

കഴുത്തു തൂങ്ങുന്നു, ചികിത്സയ്ക്ക് പിന്നാലെ 'പല്ലിയുടെ കഴുത്ത്'; 59കാരിയുടെ ദുരനുഭവം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കഴുത്ത് തൂങ്ങുന്നത് പരിഹരിക്കാന്‍ ചികിത്സ തേടിയ 59കാരിക്ക് ദുരനുഭവം. ചികിത്സാപിഴവ് മൂലം പല്ലിയുടെ പോലെ 59കാരിയുടെ കഴുത്ത് നിറയെ കറുത്ത കുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 

ബ്രിട്ടനിലെ ജെയ്ന്‍ ബോമാനാണ് ദുരനുഭവം. കഴുത്തു തൂങ്ങുന്നത് കണ്ട് സാധാരണനിലയിലാക്കാന്‍ ചികിത്സ തേടിയപ്പോഴാണ് ജെയ്ന്‍ ബോമാന് ഈ അനുഭവം ഉണ്ടായത്. ശസ്ത്രക്രിയ ഒഴിവാക്കി കൊണ്ടുള്ള ചികിത്സാരീതിയായ ഫൈബ്രോപ്ലാസ്റ്റ് പ്രാസ്മയാണ് ജെയ്ന്‍ ബോമാന്‍ തെരഞ്ഞെടുത്തത്.

സോഷ്യല്‍മീഡിയയില്‍ ബ്യൂട്ടീഷ്യന്‍ നല്‍കിയ ഉപദേശം അനുസരിച്ചാണ് ചികിത്സ തേടിയത്. ആഴ്ചകള്‍ക്ക് ശേഷം കഴുത്ത് തൂങ്ങുന്നതില്‍ ഒരു മാറ്റവും ഉണ്ടായില്ലെന്ന് മാത്രമല്ല, കഴുത്തിന് ചുറ്റും പല്ലിയെ പോലെ കറുത്ത കുത്തുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതായി 59കാരി പറയുന്നു. ഇപ്പോള്‍ കഴുത്തിന് മുകളില്‍ തുണി ചുറ്റിയാണ് പുറത്തേയ്ക്ക് പോലും പോകുന്നതെന്നും അവര്‍ ദുരനുഭവം വിവരിക്കുന്നു.

ഏകദേശം 40000 രൂപയാണ് ചികിത്സയ്ക്കായി ജെയ്ന്‍ ചെലവഴിച്ചത്.കഴുത്തില്‍ പൊള്ളുന്ന പോലെയുള്ള വേദന അനുഭവപ്പെടുന്നതായും ജെയ്ന്‍ ബോമാന്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി