രാജ്യാന്തരം

രണ്ടുവയസുകാരി പാമ്പിനെ കടിച്ചുകൊന്നു!

സമകാലിക മലയാളം ഡെസ്ക്

ഇസ്താംബുള്‍: തുര്‍ക്കിയില്‍ രണ്ടുവയസുകാരി പാമ്പിനെ കടിച്ചുകൊന്നു. ചുണ്ടില്‍ പാമ്പ് കടിച്ചതിന്റെ ദേഷ്യത്തില്‍ രണ്ടുവയസുകാരി പാമ്പിനെ കടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പെണ്‍കുട്ടി വീടിന്റെ പിന്നിലുള്ള തോട്ടത്തില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കാഴ്ച കണ്ട് ഞെട്ടി. പെണ്‍കുട്ടിയുടെ വായില്‍ പാമ്പിനെ കണ്ടാണ് അയല്‍വാസികള്‍ നടുങ്ങിയത്. പെണ്‍കുട്ടിയുടെ താഴത്തെ ചുണ്ടില്‍ പാമ്പ് കടിച്ച പാട് കണ്ടാണ് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 24 മണിക്കൂര്‍ നേരം നിരീക്ഷണത്തിലാക്കിയ കുട്ടിയുടെ ആരോഗ്യനിലയില്‍ ഭയപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കുട്ടിയുടെ കൈയില്‍ പാമ്പിനെ കണ്ടതായാണ് അയല്‍വാസികള്‍ പറഞ്ഞതെന്ന് രണ്ടുവയസുകാരിയുടെ അച്ഛന്‍ പറയുന്നു. പാമ്പാണ് എന്ന് അറിയാതെ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് കടിയേറ്റത്. ഇതിന്റെ ദേഷ്യത്തില്‍ കുട്ടി പാമ്പിനെ കടിച്ചുകൊല്ലുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞതായി അച്ഛന്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത