രാജ്യാന്തരം

കടലില്‍ വീണ നായയെ രക്ഷിച്ച് ഡോള്‍ഫിന്‍, പുറത്തുകയറ്റി ബോട്ടിലെത്തിച്ചു; സ്‌നേഹപ്രകടനം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ടലില്‍ മനുഷ്യന്റെ സുഹൃത്തായാണ് ഡോള്‍ഫിനുകളെ വിശേഷിപ്പിക്കുന്നത്. ദിശയറിയാതെ ബുദ്ധിമുട്ടുന്ന സമയത്ത് ഡോള്‍ഫിനുകള്‍ കൃത്യമായി പാത കാണിച്ചു തന്നതായുള്ള അനുഭവങ്ങള്‍ സഞ്ചാരികള്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ കടലില്‍ വീണ നായയെ ഡോള്‍ഫിന്‍ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ക്ലെമന്റ് ബെന്‍ ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഡോള്‍ഫിന്റെ പുറത്ത് കയറി നായ തിരിച്ചു ബോട്ടില്‍ എത്തുന്നതാണ് വീഡിയോയിലുള്ളത്. ദേഹം മുഴുവന്‍ നനഞ്ഞ നായയെ പുറത്തുകയറ്റി ഡോള്‍ഫിന്‍ നീന്തുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ബോട്ടില്‍ എത്തിയ ശേഷം ഇരുവരുടെയും സ്‌നേഹപ്രകടനവും ഹൃദ്യമാണ്. കുരച്ചു കൊണ്ടാണ് നായ സ്‌നേഹം പ്രകടിപ്പിക്കുന്നത്. തുടര്‍ന്ന് ഇരുവരും അടുത്തെത്തി സ്‌നേഹം പ്രകടിപ്പിക്കുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മരത്തെ കെട്ടിപ്പിടിച്ച് യുവാവിന് ഗിന്നസ് റെക്കോര്‍ഡ്; ഒരു മണിക്കൂറില്‍ 1,123 മരങ്ങള്‍, വിഡിയോ

നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസ്: രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം, അഞ്ചു ലക്ഷം രൂപ പിഴ

ബാല വിവാഹം അധികൃതര്‍ തടഞ്ഞു; 16കാരിയെ വരന്‍ കഴുത്തറുത്ത് കൊന്നു

തോല്‍വി അറിയാതെ 49 മത്സരങ്ങള്‍; യൂറോപ്യന്‍ ലീഗില്‍ ബയര്‍ ലെവര്‍കൂസന്‍ പുതു ചരിത്രമെഴുതി; ഫൈനലില്‍