രാജ്യാന്തരം

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; സുനാമി സാധ്യതയെന്ന് ജപ്പാന്‍, ജാഗ്രതാ നിര്‍ദേശം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സെമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ജാവാ ദ്വീപിലുള്ള അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. മേഖലയില്‍ സുനാമി സാധ്യത നിരീക്ഷിച്ചുവരികയാണെന്നും ജാഗ്രത പാലിക്കണമെന്നും അയല്‍ രാജ്യമായ ജപ്പാന്‍ അധികൃതര്‍ അറിയിച്ചു. 

അഗ്നി പര്‍വ്വതത്തിന്റെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍പ്രവേശിക്കരുതെന്ന് ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

പുലര്‍ച്ചെ 2.45ഓടെയാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ആകാശത്ത് ചാരം നിറഞ്ഞതിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ