രാജ്യാന്തരം

ഭാവിയുടെ ഇന്ധനം ഉടന്‍?, ആണവ സംയോജനത്തില്‍ വലിയ മുന്നേറ്റം; ചെലവ് കുറഞ്ഞ ഊര്‍ജം ഉല്‍പ്പാദിപ്പിച്ച് ശാസ്ത്രജ്ഞര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്:  ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച് ലോകത്തിന്റെ ഭാവിയിലെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ബദല്‍ ഊര്‍ജ്ജ സ്രോതസുകള്‍ തേടിയുള്ള അന്വേഷണത്തില്‍ വലിയ മുന്നേറ്റം. ആണവ സംയോജന സാങ്കേതികവിദ്യയില്‍ നിര്‍ണായ കാല്‍വെയ്പ് നടത്തിയിരിക്കുകയാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍.

ന്യൂക്ലിയര്‍ ഫ്യൂഷന്‍( ആണവ സംയോജനം) ഉപയോഗിച്ച് ആദായകരമായ രീതിയില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ യുഎസിലെ ലോറന്‍സ് ലിവര്‍മൂര്‍ നാഷണല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു. നെറ്റ് എനര്‍ജി ഗെയ്ന്‍ നേടുന്നതിനായി നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. ലേസര്‍ എനര്‍ജി സാങ്കേതികവിദ്യയേക്കാള്‍ ആണവ സംയോജനത്തിലൂടെ കൂടുതല്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനുള്ള പരീക്ഷണമാണ് വിജയിച്ചത്. 

ഒരു കൂട്ടം ലേസറുകള്‍ ഇന്ധനത്തിലേക്ക് തൊടുത്തുവിട്ടായിരുന്നു പരീക്ഷണം. തുടര്‍ന്ന് ഉണ്ടായ ആണവ സംയോജനത്തിലൂടെ ലേസറില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തേക്കാള്‍ കൂടുതല്‍ എനര്‍ജിയാണ് പുറത്തുവന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ആണവ സംയോജനത്തിലൂടെ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വ്യവസായശാലകള്‍ക്കും വീടുകള്‍ക്കും നല്‍കുന്നതിന് ഇനിയും ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.ശാസ്ത്രത്തിന് പുറമേ സാങ്കേതികവിദ്യ രംഗത്തും നിരവധി കടമ്പകള്‍ കടന്നാല്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളൂവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഇതുവരെ ഫ്യൂഷന്‍ അധിഷ്ഠിത ഊര്‍ജോല്‍പാദന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാനായി ചെലവാക്കുന്ന ഊര്‍ജത്തേക്കാള്‍ കുറവായിരുന്നു ഉല്‍പാദിപ്പിക്കപ്പെടുന്ന ഊര്‍ജം. നിലവില്‍ ലോകത്തെ ആണവനിലയങ്ങളില്‍ ഉപയോഗിക്കുന്ന ആണവ വിഘടന (ന്യൂക്ലിയര്‍ ഫിഷന്‍) സാങ്കേതികവിദ്യയെക്കാള്‍ സുരക്ഷിതവും മികവുറ്റതുമായിട്ടും ഫ്യൂഷന്‍ റിയാക്ടറുകളുടെ ഉപയോഗം അപ്രായോഗികമാക്കിയ പ്രധാന കടമ്പ ഇതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്