രാജ്യാന്തരം

തായ്‌ലന്‍ഡ് നാവികസേനയുടെ കപ്പല്‍ മുങ്ങി; 31പേരെ കാണാതായി, തെരച്ചില്‍

സമകാലിക മലയാളം ഡെസ്ക്



ബാങ്കോക്: തായ്‌ലന്‍ഡ് നാവിക സേനയുടെ കപ്പല്‍ കടലില്‍ മുങ്ങി 31 നാവികരെ കാണാതായി. ഗള്‍ഫ് ഓഫ് തായ്‌ലന്‍ഡില്‍ പട്രോളിങ് നടത്തുന്നതിനിടെ ഞായറാഴ്ച രാത്രിയാണ് എച്ച്ടിഎംഎസ് സുഖോയ്തായ് കപ്പല്‍ മുങ്ങിയത്. 

തായ്‌ലന്‍ഡിന്റെ തെക്ക്-കിഴക്കന്‍ തീരത്തില്‍ നിന്ന് 37 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. 75പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്ക് വേണ്ടി തായ്‌ലന്‍ഡ് നാവികസേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. 

യുദ്ധക്കപ്പലുകളുകളുടെയും ഹെലികോപ്റ്ററുകളുടെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുന്നത്. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം നിലച്ചതാണ് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായതെന്ന് തായ്‌ലന്‍ഡ് നാവികസേന വക്താവ് അറിയിച്ചു. 

തായ്‌ലന്‍ഡ് തീരത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മോശം കാലാവസ്ഥയാണ്. ശക്തമായ കാറ്റും കടല്‍ ക്ഷോഭവുമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും