രാജ്യാന്തരം

ആശുപത്രിയില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട നിലയില്‍, ശ്മശാനങ്ങളും നിറയുന്നു?; ചൈനയില്‍ കോവിഡ് ബാധ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്


ബീജിങ്: നിയന്ത്രണങ്ങള്‍ നീക്കിയതോടെ ചൈനയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ആശുപത്രികളില്‍ രോഗികളായവരെക്കൊണ്ട് നിറയുന്നുവെന്ന്, ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടുകൊണ്ട് പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ എറിക് ഫെയ്ഗ് ഡിങ് പറയുന്നു. 

പുതിയ കോവിഡ് തരംഗത്തില്‍ ലക്ഷക്കണക്കിന് പേര്‍ മരണത്തിന് ഇരയാകുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് മരണം വര്‍ധിച്ചതോടെ ശ്മശാനങ്ങളും നിറഞ്ഞതായും, ജീവനക്കാരോട് കൂടുതല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യാനും നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തു വന്നിട്ടില്ല.

കോവിഡ് ബാധ കുത്തനെ ഉയരുന്നത് മൂലം ചൈന സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നതെന്ന് ഡോ. എറിക് ഫെയ്ഗ് ഡിങ് പറയുന്നു. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചൈനയെ ആശങ്കയിലാക്കി പുതു തരംഗം ആഞ്ഞടിക്കുന്നത്. അതേസമയം നവംബര്‍ പകുതിക്ക് ശേഷം 11 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ചൈന ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. 

എന്നാല്‍ പതിനായിരത്തിലേറെ പേര്‍ ദിനംപ്രതി കോവിഡ് രോഗബാധിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോയും ് ഡോ. എറിക് ഫെയ്ഗ് ഡിങ് പുറത്തു വന്നിട്ടുണ്ട്. അടുത്ത 90 ദിവസത്തിനിടെ ചൈനയിലെ 60 ശതമാനം പേരും കോവിഡ് ബാധിതരാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്