രാജ്യാന്തരം

ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരത്തിലേക്ക്; സര്‍ക്കാര്‍ രൂപീകരിച്ചതായി പ്രഖ്യാപനം

സമകാലിക മലയാളം ഡെസ്ക്


ജെറുസലേം: ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതായി പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു. തീവ്ര വലതുപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. നവംബര്‍ 1ന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടിയും സഖ്യകക്ഷികളും ജയിച്ചിരുന്നു. തീവ്ര വലതു പക്ഷ പാര്‍ട്ടികളായ ജ്യൂവിഷ് പവര്‍ പാര്‍ട്ടി, ഇത്മാര്‍ ഗ്വിര്‍ എന്നിവയുമായാണ് നെതന്യാഹു സഖ്യത്തിലെത്തിയത്. ഇസ്രയേലില്‍ ആദ്യമായാണ് അതി തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലെത്തുന്നത്. 

തനിക്ക് സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് പ്രസിഡന്റ് ഇസാക് ഹെര്‍സോഗിന് നെതന്യാഹു സന്ദേശം കൈമാറി. എന്നാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയെനന് വ്യക്തമായിട്ടില്ല. 

1996 മുതല്‍ 1999 വരെയും 2009 മുതല്‍ 2021വരെയുംപ്രീമിയര്‍ പദവയിലിരുന്ന നെതന്യാഹു, 2021ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്നാണ് രാജിവച്ചത്. പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടായിരുന്നു നെതന്യാഹുവിന്റെ പടിയിറക്കം. 

സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കേണ്ട സമയം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കിയൊണ് നെതന്യാഹു, തനിക്ക് ഭൂരിപക്ഷമുണ്ടെനന് വ്യക്തമാക്കി പ്രസിഡന്റിനെ സമീപിച്ചത്. 

അധികാര സ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ സഖ്യകക്ഷികളുമായി നടന്ന ചര്‍ച്ച നീണ്ടുപോയതിനാലാണ് അവകാശവാദം ഉന്നയിക്കുന്നതിന് കാലതമാസമുണ്ടായത്. നാവുവര്‍ഷത്തിനിടെ നടന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പില്‍, 86 ശതമാനം വോട്ട് നേടിയാണ് ലിക്വിഡ് പാര്‍ട്ടിയും സഖ്യകക്ഷികളും വിജയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ