രാജ്യാന്തരം

ശീതക്കൊടുക്കാറ്റില്‍ വലഞ്ഞ് അമേരിക്ക, 2300 വിമാനങ്ങള്‍ റദ്ദാക്കി, വരാനിരിക്കുന്നത് കൊടുംശൈത്യമെന്ന് മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ശീതക്കാറ്റും മഞ്ഞുവീഴ്ചയും മൂലം അമേരിക്കയില്‍ 2300ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശീതക്കൊടുക്കാറ്റ് ബസ്, ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചതോടെ ജനജീവിതം ദുസ്സഹമായി. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും തണുത്ത ക്രിസ്മസ് ദിനങ്ങളാണ് വരാന്‍ പോകുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഷിക്കാഗോ, ഡെന്‍വര്‍ മേഖലയിലാണ് ശീതക്കൊടുക്കാറ്റ് കൂടുതല്‍ ആഘാതം സൃഷ്ടിച്ചത്. ഇരു നഗരങ്ങളിലെയും വിമാനത്താവളങ്ങളില്‍ നൂറ് കണക്കിന് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. കടുത്ത തണുപ്പിനെ തുടര്‍ന്ന് അമേരിക്കയില്‍ പത്തുകോടി ജനങ്ങളോട് ജാഗ്രത പാലിക്കാനാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ചില പ്രദേശങ്ങളില്‍ അന്തരീക്ഷ താപനില മൈനസ് 13 ഡിഗ്രിയിലേക്ക് വരെ താഴ്ന്നതായാണ് റിപ്പോര്‍ട്ട്. മഞ്ഞുവീഴ്ച ശക്തമായതോടെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഇതോടെ നിരവധിപ്പേരാണ് പലയിടങ്ങളിലായി കുടുങ്ങി കിടക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും