രാജ്യാന്തരം

48 മണിക്കൂറിനുള്ളിൽ സൈന്യം നിലയുറപ്പിക്കും, റഷ്യ ഈ ആഴ്ച ആക്രണം തുടങ്ങിയേക്കും: മുന്നറിയിപ്പ് നൽകി യുഎസ്  

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: യുക്രെയ്ൻ അതിർത്തിയിൽ റഷ്യൻ സേന ആക്രമണത്തിനു സജ്ജരായിക്കഴിഞ്ഞെന്നും തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ 48 മണിക്കൂറിനുള്ളിൽ സൈന്യം ഉടൻതന്നെ നിലയുറപ്പിക്കുമെന്നും യുഎസ്. 1,50,000 സൈനികരെയാണു റഷ്യ വിന്യസിച്ചിരിക്കുന്നത്. സേനയിൽ 50 ശതമാനം ആക്രമണത്തിനു സജ്ജരായിക്കഴിഞ്ഞുവെന്ന് യുഎസ് അധികൃതർ മുന്നറിയിപ്പ് നൽകി.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആക്രണം ആരംഭിക്കൻ ഈ ആഴ്ച നിരവധി സാധ്യതകളുണ്ടെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. അധിനിവേശം നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും അവർ‌ പൂർത്തിയാക്കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സാധാരണ 60 ബറ്റാലിയൻ ഉണ്ടാകാറുള്ള സ്ഥാനത്ത് 125 ബറ്റാലിയനെ ആണ് റഷ്യ വിന്യസിച്ചത്. 

യുദ്ധത്തിനു മുന്നോടിയായുള്ള റഷ്യയുടെ പരോക്ഷയുദ്ധമാണ് യുക്രെയ്ൻ സൈനികർക്കുനേരെയുള്ള ഷെല്ലാക്രമണമെന്ന് യുഎസ് കുറ്റപ്പെടുത്തി. യുക്രെയ്ൻ അതിർത്തിയിൽനിന്ന് സൈനികരെ പിൻവലിച്ചു തുടങ്ങിയെന്ന റഷ്യയുടെ അവകാശവാദം യുഎസും നാറ്റോയും നിരസിച്ചു. കിഴക്കൻ യുക്രെയ്നിൽ വിമതരുടെ നിയന്ത്രണത്തിലുള്ള ഡോൺബസ് മേഖലയിൽനിന്നു രണ്ടാം ദിവസവും ഷെല്ലാക്രമണം നടന്നതിന് പിന്നിൽ റഷ്യയാണെന്ന് യുക്രെയ്ൻ ആരോപിച്ചു. ഇന്നലെ മേഖലയിൽ എഴുന്നൂറിലേറെ സ്ഫോടനശബ്ദം കേട്ടെന്നും നിരീക്ഷകർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ