രാജ്യാന്തരം

തലഭാഗം മത്സ്യത്തിന്റേതിന് സമാനം, ഉടല്‍ തിരണ്ടിയുടേത്; 200 കിലോ ഭാരം, വൃത്താകൃതി, അപൂര്‍വ്വയിനം സണ്‍ഫിഷ് തീരത്തടിഞ്ഞു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ജീവനറ്റ നിലയില്‍ കൂറ്റന്‍ സണ്‍ഫിഷ് തീരത്തടിഞ്ഞു. ഫിലിപ്പീന്‍സിലെ ബോഹോളിലുള്ള സാന്‍ഡിങ്കന്‍ ദ്വീപിലാണ് സണ്‍ഫിഷിനെ കണ്ടെത്തിയത്. 

മത്സ്യത്തൊഴിലാളികളാണ് മത്സ്യത്തെ ആദ്യം തീരത്തടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 200 കിലോയോളം ഭാരമുള്ള മത്സ്യത്തെ ഏറെ അദ്ഭുതത്തോടെയാണ് പ്രദേശവാസികള്‍ കണ്ടത്. പിന്നീട് മത്സ്യത്തെ ഗ്രാമവാസികള്‍ സംസ്‌ക്കരിക്കുകയും ചെയ്തു.

അപൂര്‍വ്വയിനം സണ്‍ഫിഷ് തീരത്തടിഞ്ഞു

പാതി തിരണ്ടിയുടെ രൂപവും പാതി സാധാരണ മത്സ്യത്തിന്റെ രൂപവുമുള്ള മീനുകള്‍ക്കിടയിലെ താരമാണ് കൂറ്റന്‍ സണ്‍ഫിഷുകള്‍. സണ്‍ഫിഷുകളില്‍ അപൂര്‍വ ഇനമായ മോലാ മോലാ എന്ന വിഭാഗത്തില്‍പ്പെട്ടതാണ് തീരത്തടിഞ്ഞ മത്സ്യം.ഇവയുടെ ശരീരത്തിന്റെ തലഭാഗം സാധാരണ മത്സ്യത്തിന്റേതു പോലെയും ഉടല്‍ഭാഗം തിരണ്ടിയുടേതു പോലെയുമാണ്. സാധാരണ നടുക്കടലില്‍ മാത്രം കാണപ്പെടുന്ന ഇവ അപൂര്‍വമായി മാത്രമേ തീരത്തെത്താറുള്ളൂ.

 ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സണ്‍ഫിഷുകള്‍ കാണപ്പെടാറുണ്ട്. പക്ഷേ ബോഹോളില്‍ കണ്ടെത്തിയ സണ്‍ഫിഷ് വലുപ്പമുള്ളതും  അപൂര്‍വ ഗണത്തില്‍ പെട്ടതുമാണ്.ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ മത്സ്യങ്ങളിലൊന്നായാണ് സണ്‍ഫിഷുകള്‍ അറിയപ്പെടുന്നത്. വലിയ സണ്‍ഫിഷുകള്‍ക്ക്  14 അടിവരെ നീളവും  10 അടി വീതിയും 2 ടണ്‍ വരെ ഭാരവും ഉണ്ടാകും. 

സാധാരണ മീനുകളില്‍ നിന്നും ഏറെ വ്യത്യസ്തമായ രൂപമാണ് ഇവയുടേത്. വൃത്താകൃതിയിലാണ് ഇവയുടെ ശരീരം.പിന്നിലായി രണ്ട് ചിറകുകള്‍ പോലെ തോന്നിക്കുന്ന ശരീരഭാഗവുമുണ്ട്. വാലില്ല എന്നതും ഇവയുടെ പ്രത്യേകതയാണ്.വലുപ്പവും രൂപവും ഭയപ്പെടുന്നതാണെങ്കിലും ഈ സണ്‍ഫിഷുകള്‍ മനുഷ്യര്‍ക്ക് അപകടകാരികളല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ