രാജ്യാന്തരം

കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത്; നാട്ടുകാരുടെ കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ

സമകാലിക മലയാളം ഡെസ്ക്


സിയോൾ: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാൻ ഭരണകൂടം. ഉത്തരകൊറിയൻ നഗരത്തിൽ കിം ജോങ് ഉന്നിന് എതിരെ അസഭ്യ ഭാഷയിലാണ് ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് എഴുതിയവരെ കണ്ടെത്താൻ ആളുകളുടെ കയ്യക്ഷരം പരിശോധിക്കുന്നു. 

പ്യൊങ്ചൻ ജില്ലയിലെ ഒരു അപ്പാർട്ട്മെൻറിൻറെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിൽ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ അധികൃതർ ഇത് മായിച്ചു കളഞ്ഞു. എന്നാൽ ഇത് എഴുതിയാളെ കണ്ടുപിടിക്കാൻ നഗരവാസികളുടെ മുഴുവൻ കൈയ്യക്ഷരം പരിശോധിക്കുകയാണ്. 

ആയിരക്കണക്കിനു പേരുടെ കയ്യക്ഷരം പരിശോധിക്കും

വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും വിദ്യാർഥികളുടെയും ഉൾപ്പെടെ ആയിരക്കണക്കിനു പേരുടെ കയ്യക്ഷരം പരിശോധിക്കും എന്നാണ് ഉത്തരകൊറിയൻ മാധ്യമങ്ങളിലെ റിപ്പോർട്ട്. 2020ലും ഇത്തരത്തിൽ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ കണ്ടെത്താൻ കയ്യക്ഷര പരിശോധന നടത്തിയിരുന്നു. 

അതേ സമയം ആണവായുധവും അമേരിക്കയുമല്ല പ്രാഥമിക പരി​ഗണന പട്ടികയിൽ വരിക എന്ന് ഉത്തരകൊറിയൻ കിം ജോങ് ഉൻ അടുത്തിടെ പ്രസ്താവിച്ചിരുന്നു. രാജ്യം ഇനി ശ്രദ്ധയൂന്നുക ജനങ്ങൾക്ക് ഭക്ഷണവും ജീവിതനിലവാരവും ഉറപ്പുവരുത്താനാകുമെന്നും അധികാരമേറ്റതിന്റെ പത്താം വാർഷികത്തിൽ രാഷ്ട്രത്തോട് നടത്തിയ പ്രഭാഷണത്തിൽ കിം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)