രാജ്യാന്തരം

കടലിനടിയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു, ടോം​ഗോ ദ്വീപിൽ സുനാമി മുന്നറിയിപ്പ്, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ടോംഗോ: തെക്കൻ പസഫിക്കിലെ ടോം​ഗോ ദ്വീപിൽ സുനാമി മുന്നറിയിപ്പ്. കടലിനടിയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ടോംഗോയിലെ എല്ലാ മേഘലകളിലും മുന്നറിയിപ്പ് ബാധകമാണെന്ന് ടോംഗോ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തീരദേശ പ്രദേശങ്ങളിൽ തിരമാലകൾ ആഞ്ഞടിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടോംഗോ രാജാവായ ടുപോ ആറാമനെ തീരത്തിനടുത്തുള്ള അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ നിന്ന് പൊലീസും സൈനികരും ചേർന്ന് ഒഴിപ്പിച്ചതായി ദ്വീപിലെ ബിസിനസ് വാർത്താ സൈറ്റ് റിപ്പോർട്ട് ചെയ്തു. "അഗ്നിപർവ്വത സ്ഫോടനം അക്ഷരാർത്ഥത്തിൽ കേൾക്കാം, അത് വളരെ അക്രമാസക്തമായി തോന്നുന്നു, ഇരുട്ട് ആകാശത്തെ മൂടുന്നു", എന്ന കുറിച്ചാണ് പ്രദേശത്തുനിന്നുള്ള ദൃശ്യം ഒരാൾ പങ്കുവച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു