രാജ്യാന്തരം

ദേഹത്ത് ഒരേസമയം 85 സ്പൂണുകള്‍ ബാലന്‍സ് ചെയ്ത് 50കാരന്‍; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഇറാനില്‍ 50കാരന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ദേഹത്ത് ഒരേസമയം 85 സ്പൂണുകള്‍ വച്ച് ബാലന്‍സ് ചെയ്താണ് ഇറാനിയന്‍ സ്വദേശി വേള്‍ഡ് റെക്കോര്‍ഡിട്ടത്.

അബോള്‍ഫസല്‍ സാബര്‍ മൊഖ്താരിയാണ് റെക്കോര്‍ഡിന് ഉടമ. കുട്ടിക്കാലം മുതല്‍ തന്നെ മൊഖ്താരി സ്പൂണുകള്‍ ദേഹത്ത് വച്ച് ബാലന്‍സ് ചെയ്യുന്ന പരിശീലനം ആരംഭിച്ചിരുന്നു. കുട്ടിക്കാലത്ത് ഇക്കാര്യത്തില്‍ തനിക്കുള്ള വൈദഗ്ധ്യം തിരിച്ചറിഞ്ഞ് വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിലൂടെയാണ് വേള്‍ഡ് റെക്കോര്‍ഡില്‍ എത്തിയതെന്നും മൊഖ്താരി പറഞ്ഞു. 

ദേഹത്ത് ഏതു സാധനം വച്ചാലും അതിനെ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്ലാസ്റ്റിക്, ഫലങ്ങള്‍, പൂര്‍ണ വളര്‍ച്ചയെത്തി മനുഷ്യന്‍ അങ്ങനെ എന്തിനെയും ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. തനിക്കുള്ളിലെ ഊര്‍ജ്ജം മറ്റുള്ളവയ്ക്ക് പകര്‍ന്ന് നല്‍കിയാണ് മറ്റു വസ്തുക്കളെ ശരീരത്തോട് ചേര്‍ത്തുനിര്‍ത്തി ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നതെന്നും മൊഖ്താരി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍