രാജ്യാന്തരം

വിവാഹ വേദിയിലേക്ക് കൂറ്റന്‍ തിരമാല അടിച്ചുകയറി, അതിഥികള്‍ നെട്ടോട്ടത്തില്‍; വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മാനില്‍ കടല്‍ക്ഷോഭത്തില്‍ മഹാരാഷ്ട്ര കുടുംബത്തിലെ മൂന്ന് പേര്‍ കടല്‍ത്തീരത്ത് നിന്ന് ഒലിച്ചുപോകുന്ന ദാരുണ ദൃശ്യം കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയെ അടക്കം നൊമ്പരപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കൂറ്റന്‍ തിരമാല അടിച്ചുകയറി വിവാഹ പരിപാടി അലങ്കോലമാകുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഹവായില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ബിഗ് ഐലന്‍ഡിലെ കൈലുവ- കോനയിലെ ഹുലിഹി കൊട്ടാരത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. കടല്‍ത്തീരത്തുള്ള കൊട്ടാരത്തിലേക്ക് തിരമാല അടിച്ചുകയറുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

വിവാഹ വേദിയിലേക്കാണ് തിരമാല അടിച്ചുകയറിയത്. ഈസമയത്ത് കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ നിരവധി അതിഥികള്‍ അവിടെ ഉണ്ടായിരുന്നു. സംരക്ഷണഭിത്തിയുടെ മുകളിലൂടെ ആഞ്ഞടിച്ച് വന്ന തിരമാല കണ്ട് അതിഥികള്‍ ഓടുന്ന ദൃശ്യങ്ങളാണ് വൈറലായത്. 

ആര്‍ക്കും പരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലം വൃത്തിയാക്കിയ ശേഷം വിവാഹ പരിപാടി തുടര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി