രാജ്യാന്തരം

വിദ​ഗ്ധമായി സൈക്കിളോടിച്ച് ​ഗൊറില്ല; വളവിൽ എത്തിയതിന് പിന്നാലെ..., വൈറൽ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മൃ​ഗങ്ങളുടെയും പക്ഷികളുടെയും നിരവധി വീഡ‍ിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇത്തരം വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയുമാണ്. ഇപ്പോൾ അത്തരമൊരു ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. 

 ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. സാമ്രാട്ട് ഗൗഡയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. സൈക്കിൾ ഓടിച്ചുവരുന്ന ഗൊറില്ലയുടെ ദൃശ്യമാണിത്. ഗൊറില്ലകളെ പാര്‍പ്പിച്ചിരിക്കുന്ന മതിൽക്കെട്ടിനുള്ളിലൂടെ അതിവിദഗ്ധമായി സൈക്കിളോടിച്ചുവരുന്ന ഗൊറില്ലയാണ് ദൃശ്യങ്ങളുടെ തുടക്കത്തിൽ. സൈക്കിൾ വളയ്ക്കാൻ ശ്രമിച്ചതും ഗൊറില്ല സൈക്കിളുമായി നിലത്തേക്കു മറിഞ്ഞുവീണതും ഒന്നിച്ചായിരുന്നു. 

ഇതോടെ കലികയറി ഗൊറില്ല സൈക്കിൾ ദേഷ്യത്തോടെ വലിച്ചു ദൂരേക്കെറിയുകയായിരുന്നു. ഗൊറില്ലയുടെ സൈക്കിളിനോടുള്ള ദേഷ്യവും പിണങ്ങിമാറിയുള്ള ഇരിപ്പുമാണ് ആളുകളിൽ ചിരിപടർത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്