രാജ്യാന്തരം

പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശുവിന്റെ തല വെട്ടിമാറ്റി, ശരീരഭാഗങ്ങള്‍ ഗര്‍ഭപാത്രത്തില്‍ ഉപേക്ഷിച്ചു; യുവതിയോട് ക്രൂരത 

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ, നവജാത ശിശുവിന്റെ തല വെട്ടിമാറ്റി ശരീരഭാഗങ്ങള്‍ 32കാരിയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ ജീവനക്കാരന്‍ ഉപേക്ഷിച്ചതായി പരാതി. ഗുരുതരാവസ്ഥയിലായ യുവതിയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ നീക്കം ചെയ്തതോടെയാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സിന്ധ് പ്രവിശ്യയിലെ റൂറല്‍ ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരനാണ് യുവതിയോട് ക്രൂരത കാണിച്ചത്. ഹിന്ദു സ്ത്രീയ്ക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവം വിവാദമായതോടെ, സിന്ധ് സര്‍ക്കാര്‍ അന്വേഷണത്തിനായി മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കി. 

പ്രസവവേദനയെ തുടര്‍ന്നാണ് യുവതി റൂറല്‍ ഹെല്‍ത്ത് സെന്ററില്‍ പോയത്. അവിടെ വനിതാ ഗൈനക്കോളജിസ്റ്റ് ഉണ്ടായിരുന്നില്ല. പരിചയക്കുറവുള്ള ജീവനക്കാരന്‍ ഇതില്‍ ഇടപെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ശസ്ത്രക്രിയയ്ക്കിടെ, നവജാത ശിശുവിന്റെ തല ജീവനക്കാരന്‍ വെട്ടിമാറ്റി എന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ ഗര്‍ഭപാത്രത്തില്‍ തന്നെ ഉപേക്ഷിച്ചാണ് ജീവനക്കാരന്‍ കൊടും ക്രൂരത ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതിയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ ഗര്‍ഭപാത്രത്തില്‍ നിന്ന് നീക്കം ചെയ്തു. ഇതോടെയാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു