രാജ്യാന്തരം

ശരീരത്തിൽ ഒരു മുറിവു പോലും ഇല്ല; മേശകളിലും കസേരകളിലും ചിതറിക്കിടന്നത് 22 മൃത​ദേഹങ്ങൾ; അടിമുടി ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

ജൊഹാനസ്ബർഗ്: നിശാ ക്ലബിലെ ആഘോഷത്തിനിടെ 22 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലെ തീര നഗരമായ ഈസ്റ്റ് ലണ്ടനിലാണ് അടിമുടി ദുരൂഹത നിലനിൽക്കുന്ന മരണങ്ങൾ സംഭവിച്ചത്. മൃതദേഹങ്ങൾ മേശകളിലും കസേരകളിലും ചിതറിക്കിടന്ന നിലയിലായിരുന്നു. പിന്നിലെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കി. 

പരീക്ഷ തീർന്നത് ആഘോഷിക്കാൻ ശനിയാഴ്ച രാത്രി ക്ലബിൽ എത്തിയ 18 വയസിൽ താഴെയുള്ള കൗമാരക്കാരെയാണു മരിച്ച നിലയിൽ കണ്ടത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. 

സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. മരണ കാരണം വ്യക്തമല്ല. ആരുടെയും മൃതദേഹത്തിൽ സാരമായ പരിക്കുകളും ഇല്ല. മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടികളുടെ ശരീരത്തിൽ പ്രത്യക്ഷത്തിൽ ഒരു മുറിവു പോലും ഇല്ല. മൃതദേഹങ്ങൾ മേശകളിലും കസേരകളിലും ചിതറിക്കിടന്ന നിലയിലാണെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 

തിക്കിലും തിരക്കിലും പെട്ടാണു മരണമെന്നു സംശയമുണ്ട്. എന്നാൽ, വിഷാംശം അടങ്ങിയ വാതകം ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചു വീണതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. 

അതേസമയം അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇത്തരത്തിലുള്ള അനുമാനങ്ങള്‍ നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ദക്ഷിണാഫ്രിക്കൻ പൊലീസ് സര്‍വീസ് പ്രതികരിച്ചു. പോസ്റ്റുമോർട്ടം പൂർത്തിയായാലേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി. 

കുട്ടികളുടെ ശരീരത്തിൽ പ്രത്യക്ഷത്തിൽ ഒരു മുറിവു പോലും ഇല്ലെന്ന കാര്യം വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ, അതാണ് യാഥാർഥ്യം. കുട്ടികളുടെ രക്ഷിതാക്കൾ സംഭവം അറിഞ്ഞ് രാത്രി മുതൽ ഇവിടെ തന്നെയായിരുന്നു. വളരെ സങ്കടകരമായ അവസ്ഥയാണിത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അധിക‍ൃതർ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി