രാജ്യാന്തരം

മരിച്ചുപോയ അച്ഛന്‍ 'കല്യാണപ്പന്തലില്‍'; അവിസ്മരണീയ സമ്മാനവുമായി സഹോദരന്‍; കണ്ണുനിറഞ്ഞ് മകള്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

വിവാഹദിനത്തില്‍ ചിലര്‍ നല്‍കുന്ന സമ്മാനം കണ്ട് അമ്പരന്നുപോയവര്‍ ധാരാളമുണ്ട്. എന്നാല്‍ ചില സമ്മാനങ്ങള്‍ കണ്ണുനനയിക്കുകയും ചെയ്യും. അത്തരത്തില്‍ ഒരുസമ്മാനമാണ് വിവാഹദിവസം സഹോദരിയ്ക്കായി യുവാവ് കരുതിവച്ചത്. സമ്മാനിച്ചതാകട്ടെ പരേതനായ അച്ഛന്റെ മെഴുകു പ്രതിമ. സമ്മാനം കണ്ടു സഹോദരിയും അമ്മയും കണ്ണുനീരണിഞ്ഞു. ഒടുവില്‍ അച്ഛന്റെ പ്രതിമയില്‍ മകളുടെ സ്‌നേഹ ചുംബനം. ഹൃദ്യമായ ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അവുല പാണി എന്ന യുവാവാണ് അച്ഛന്‍ അവുല സുബ്രഹ്മണ്യത്തിന്റെ മെഴുകു പ്രതിമ സഹോദരിക്ക് സമ്മാനിച്ചത്. ബിഎസ്എന്‍എല്‍ ജീവനക്കാരായിരുന്നു സുബ്രഹ്മണ്യവും ഭാര്യയും. ജോലിയില്‍നിന്നു വിരമിച്ചശേഷം ഇവര്‍ മകനൊപ്പം അമേരിക്കയിലായിരുന്നു. അവിടെവച്ച് കോവിഡ് ബാധിച്ച് സുബ്രഹ്മണ്യം മരിച്ചു. മകളുടെ വിവാഹം കാണണം എന്ന ആഗ്രഹം ബാക്കിയാക്കിയായിരുന്നു വിയോഗം.

സഹോദരിയുടെ വിവാഹത്തിന് അച്ഛന്റെ സാമീപ്യം ഉറപ്പാക്കണമെന്ന് അവുല പാണി തീരുമാനിച്ചു. ഇതിനായി മെഴുകില്‍ പ്രതിമ ഒരുക്കി. കര്‍ണാടകയിലാണു മെഴുകു പ്രതിമ തയാറാക്കിയത്. പരമ്പരാഗത വസ്ത്രം ധരിപ്പിച്ച് ഈ പ്രതിമ മകന്‍ വേദിയിലേക്ക് എത്തിച്ചു. തുടര്‍ന്നാണ് വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി