രാജ്യാന്തരം

മലിന ജലത്തിൽ നിന്ന് ബിയർ! 'ന്യൂബ്രൂ' സൂപ്പർ ഹിറ്റ്

സമകാലിക മലയാളം ഡെസ്ക്

സിങ്കപ്പുർ: മലിന ജലം ശുദ്ധീകരിച്ച് ഉത്പാദിപ്പിക്കുന്ന ബിയറിന് സിങ്കപ്പുരിൽ വൻ ഡിമാൻഡ്. 'ന്യൂബ്രൂ' എന്ന പേരുള്ള ബിയറാണ് ഹിറ്റായി മാറിയത്. രാജ്യത്തെ ദേശീയ ജല ഏജൻസിയായ പിയുബി, പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവർക്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് മദ്യം നിർമിച്ചിരിക്കുന്നത്. 2018ലെ ഒരു വാട്ടർ കോൺഫറൻസിൽ ആദ്യമായി അനാച്ഛാദനം ചെയ്‌ത ന്യൂബ്രൂ, ഈ വർഷം ഏപ്രിൽ മാസത്തോടെ സൂപ്പർ മാർക്കറ്റുകളിലും ബ്രൂവർക്‌സ് ഔട്ട്‌ലെറ്റുകളിലും വിൽപ്പനയ്‌ക്കെത്തി.

സിങ്കപ്പുരിലെ ഉഷ്ണ മേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ബിയറാണ് ന്യൂബ്രൂ എന്ന് ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഏപ്രിൽ മുതൽ വിലയ തോതിലാണ് ബിയർ വിറ്റഴിക്കപ്പെടുന്നത്. ഒരു ബാച്ച് മാത്രമാണ് ഇപ്പോൾ നിർമിച്ചിരിക്കുന്നത്. ജൂലൈ അവസാനത്തോടെ സൂപ്പർ മാർക്കറ്റുകളിലെ സ്റ്റോക്കുകൾ തീരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. മറ്റൊരു ബാച്ച് നിർമിക്കണോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് വിപണി പ്രതികരണം വിലയിരുത്തുമെന്ന് കമ്പനി വ്യക്തമക്കി. 

പരിമിതമായ ശുദ്ധജല സ്രോതസുകളുള്ള രാജ്യമാണ് സിങ്കപ്പുർ. അതുകൊണ്ടു തന്നെ സുസ്ഥിര ജല ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിങ്കപ്പുർക്കാരെ ബോധവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ബിയർ എന്ന് പിയുബി പറയുന്നു. 

സിങ്കപ്പുർ മാത്രമല്ല ഇത്തരത്തിൽ മലിന ജയം ശുദ്ധീകരിച്ച് ബിയർ നിർമിക്കുന്നത്. സ്റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള ന്യാ കാർണഗീ ബ്രൂവറി, ബ്രൂവിങ് ഭീമൻ കാൾസ്‌ബെർഗ്, ഐവിഎൽ സ്വീഡിഷ് എൻവയോൺമെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് ശുദ്ധീകരിച്ച മലിനജലം ഉപയോഗിച്ച് ബിയർ നിർമിച്ച് പുറത്തിറക്കിയിട്ടുണ്ട്. കാനഡയിലെ വില്ലേജ് ബ്രൂവറി, കാൽഗറി സർവകലാശാലയിലെയും യുഎസ് വാട്ടർ ടെക്‌നോളജി കമ്പനിയായ സൈലെമിലെയും ഗവേഷകരുമായി സഹകരിച്ചും ബിയർ പുറത്തിറക്കിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി