രാജ്യാന്തരം

ടിവി ടവറുകള്‍ തകര്‍ത്ത് റഷ്യ; യുക്രൈന്‍ ചാനലുകളുടെ സംപ്രേഷണം നിലച്ചു

സമകാലിക മലയാളം ഡെസ്ക്

കീവ്: യുക്രൈനിലെ ടിവി ചാനലുകളുടെ സിഗ്നല്‍ ടവറുകള്‍ ലക്ഷ്യം വെച്ച് റഷ്യന്‍ ആക്രമണം. ബോംബ് ആക്രമണത്തെ തുടര്‍ന്ന് വാര്‍ത്താ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ടിവി ചാനലുകളുടെ സംപ്രേഷണം നിലച്ചു. 

കീവിലെ സുരക്ഷാ ആസ്ഥാനത്തിന് സമീപം റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ടിവി ചാനലുകളുടെ ടവറുകള്‍ക്ക് നേരെയും ആക്രമണം നടന്നത്.  കീവിലെ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷനിലേക്ക് ആക്രമണം നടത്തുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ചുറ്റുവട്ടങ്ങളിലുള്ള ആളുകള്‍ എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നും നിര്‍ദേശമുണ്ടായിരുന്നു. 

ഖാര്‍ക്കീവില്‍ വ്യോമാക്രമണം, എട്ടുമരണം 

ഖാര്‍ക്കീവില്‍ റഷ്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് സൂചന. ഖാര്‍ക്കീവിലെ ഒരു ഭരണ കാര്യാലയം റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകരുന്നതിന്റെ വീഡിയോ യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു.

വീണ്ടും ചര്‍ച്ച 

റഷ്യയും യുക്രൈനും തമ്മില്‍ രണ്ടാംവട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച നാളെ നടക്കുമെന്നാണ് സൂചന. ഒന്നാംഘട്ട ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാ പിന്‍മാറ്റം എന്ന ആവശ്യത്തില്‍ യുക്രൈന്‍ ഉറച്ചുനിന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''