രാജ്യാന്തരം

വിരണ്ടോടിയ കാളയുടെ പുറത്തുനിന്ന് വീണ് യുവാവ്, ബോധം പോയി; രക്ഷകനായി അച്ഛൻ; വിഡിയോ വൈറൽ 

സമകാലിക മലയാളം ഡെസ്ക്

വിരണ്ടോടിയ കാളയുടെ ആക്രമണത്തിൽ നിന്ന് മകനെ രക്ഷിച്ച് പിതാവ്. ടെക്സാസിലെ ഒരു ഷോയ്ക്കിടെയാണ് സംഭവം. കാളയുടെ പുറത്തിരുന്നു വളയത്തിൽ പ്രവേശിച്ച 18കാരനെ മറിച്ചിട്ട് കാള കുതിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ ഇതിനെ  കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 

കാളപ്പുറത്തുനിന്ന് വീണ് അബോധാവസ്ഥയിൽ കിടന്ന കോഡി ഹുക്ക്സിനെ കാളയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുകയായിരുന്നു പിതാവ്. ലാൻഡിസ് ഹുക്ക്സ് എന്നയാളാണ് തക്കസമയത്ത് മകന്റെ രക്ഷകനായത്. നിലത്ത് ബോധരഹിതനായി കിടന്ന കോഡിയുടെ മുകളിൽ മുഖം മറച്ചുപിടിച്ച് കിടക്കുകയായിരുന്നു ലാൻഡിസ് ഹുക്ക്സ്. അല്ലാത്തപക്ഷം യുവാവിനെ കാള ചവിട്ടിയരയ്ക്കുമായിരുന്നു. അച്ഛന് നന്ദി പറഞ്ഞ് കോഡി ആണ് ഈ വിഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. 

തന്നെ സഹായിക്കാൻ ഓടിയെത്തിയ മറ്റ് ആളുകൾക്കും യുവാവ് നന്ദി കുറിച്ചു. സ്വന്തം മകന് വേണ്ടി ജീവൻ പോലും നൽകാൻ തയ്യാറായ അച്ഛൻ എന്നാണ് വിഡിയോ കണ്ട് പലരും കമന്റ് കുറിച്ചിരിക്കുന്നത്. മകൻ അപകടത്തിലായത് കണ്ട് ചാടിവീഴാൻ അദ്ദേഹത്തിന് ഒരു നിമിഷം പോലും ചിന്തിക്കേണ്ടിവന്നില്ലെന്നും പലരും ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു