രാജ്യാന്തരം

'നോ വാര്‍', റഷ്യന്‍ ടെലിവിഷന്‍ ചാനലിൽ കൂട്ട രാജി; ലൈവിനിടെ ജീവനക്കാര്‍ ഇറങ്ങിപ്പോയി, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ടെലിവിഷന്‍ ചാനലിൽ കൂട്ട രാജി. ചാനലിലെ മുഴുവന്‍ ജീവനക്കാരും തത്സമയ സംപ്രേഷണത്തിനിടെ രാജി അറിയിക്കുകയായിരുന്നു. യുക്രൈനിലെ യുദ്ധമുഖത്തു നിന്നുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് രാജി.

റഷ്യയിലെ ടി വി റെയ്‌നിലെ ജീവനക്കാരാണ് രാജിയിലൂടെ യുക്രൈന് പിന്തുണ അറിയിച്ചത്. തത്സമയ സംപ്രേഷണത്തിനിടെ ചാനലിന്റെ സ്ഥാപകരില്‍ ഒരാളായ നതാലിയ സിന്ദെയേവ 'നോ വാര്‍' എന്നു പറഞ്ഞു. ഇതിന് പിന്നാലെ ജീവനക്കാരെല്ലാം സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

'സ്വാന്‍ ലെയ്ക്ക്' എന്ന ബാലേയുടെ വിഡിയോയാണ് പിന്നീട് ചാനലിൽ സംരക്ഷണം ചെയ്തത്. 1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ റഷ്യന്‍ ഭരണകൂടത്തിന് കീഴിലുള്ള ടി വി ചാനലുകളില്‍ ഈ ബാലേ വിഡിയോയാണ് കാണിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും

പുരോഗതിയുണ്ട്,പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം