രാജ്യാന്തരം

ജാഗ്രതയോടെ ലോകം; ചൈനക്ക് പിന്നാലെ യുഎസിലും യൂറോപ്പിലും കോവിഡ് വീണ്ടും വ്യാപിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും യൂറോപ്പിലും വീണ്ടും കോവിഡ് വ്യാപനം. യൂറോപ്പില്‍ ജര്‍മനിയിലും ബ്രിട്ടനിലുമാണ് വൈറസ് കൂടുതലായി പടരുന്നത്. ഹോളണ്ട്, ഫിന്‍ലന്‍ഡ് രാജ്യങ്ങളിലും രോഗം പടരുന്നുണ്ട്. നിലവില്‍ അപകടകരമായ സാഹചര്യമില്ലെങ്കിലും വൈറസിന്റെ വ്യാപനത്തെ ലോകം ആശങ്കയോടെയാണ് കാണുന്നത്. 

അതേസമയം കോവിഡ് കേസുകളിലുണ്ടാകുന്ന പുതിയ വര്‍ധന ഇന്ത്യയെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രണ്ടാം തരംഗത്തില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടായതും വലിയൊരു ശതമാനം വാക്‌സിനേഷനിലൂടെ പ്രതിരോധശേഷി നേടിയതും ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.     

നിലവിലെ സ്ഥിതി ഓരോ പ്രദേശത്തിനും ഓരോ രാജ്യത്തിനും വ്യത്യസ്തമാണെന്നാണ് വിദഗ്ധര്‍ പറയുന്നു. ഒമൈക്രോണ്‍ വ്യാപനത്തിലുള്ള കാലതാമസം, ബിഎ 2 വകഭേദത്തിന്റെ വ്യാപനം, കോവിഡ് നിയന്ത്രണങ്ങളിലെ അലംഭാവം എന്നിവയെല്ലാമാണ് ഇപ്പോള്‍ ചൈനയിലും അമേരിക്കയിലും കേസുകളുടെ വര്‍ദ്ധനവിന് കാരണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

യുകെയിലും ജര്‍മ്മനിയിലും ഒമൈക്രോണിന്റെ വകഭേദമായ ബിഎ 2 ആണ് പുതിയ കേസുകളില്‍ കാണപ്പെടുന്നത്. ഇവിടങ്ങളില്‍ 50 ശതമാനം കേസുകള്‍ക്കും കാരണമാകുന്നത് ബിഎ 2 വകഭേദമാണ്.

ചൈനയിലും കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം മൂന്ന് കോടി ജനങ്ങളാണ് ചൈനയില്‍ ലോക്ക്ഡൗണിലായിരിക്കുന്നത്. ചൊവ്വാഴ്ച ചൈനയില്‍ 5,280 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)