രാജ്യാന്തരം

യുക്രൈന്‍ നടി റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കീവ്: റഷ്യന്‍ ഷെല്ലാക്രമണത്തില്‍ യുക്രൈന്‍ നടി കൊല്ലപ്പെട്ടു. 67 വയസ്സുള്ള ഒക്‌സാന ഷ്വെറ്റ്‌സ് ആണ് മരിച്ചത്. 

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിനിടെയാണ് നടി കൊല്ലപ്പെട്ടത്. കലാരംഗത്തെ യുക്രൈന്റെ പരമോന്നത പുരസ്‌കാരം ഒക്‌സാനയ്ക്ക് ലഭിച്ചിട്ടുണ്ട്. 

യുക്രൈനിലെ റഷ്യന്‍ അധിനിവേശം 23-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വ്യാഴാഴ്ച മുതല്‍ യുക്രൈനിലെ സൈനിക നടപടി റഷ്യ കടുപ്പിച്ചിരിക്കുകയാണ്. സ്‌കൂള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയ്ക്ക് നേരെയെല്ലാം റഷ്യ ഷെല്ലാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സിവിലിയന്‍സിന് നേരെയുള്ള ആക്രമണത്തില്‍ റഷ്യയ്‌ക്കെതിരെ ലോകമാകെ പ്രതിഷേധം കനക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി