രാജ്യാന്തരം

യുദ്ധത്തിന്റെ ആദ്യ ഘട്ടം അവസാനിച്ചതായി റഷ്യ, യുക്രൈന്റെ യുദ്ധശേഷി കുറക്കാനായി; അലയൊടുങ്ങില്ലെന്ന് സെലന്‍സ്‌കി 

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ:  യുക്രൈന് എതിരായ യുദ്ധത്തിന്റെ ആദ്യ ഘട്ടം അവസാനിച്ചെന്ന് റഷ്യ. യുദ്ധം തുടങ്ങി ഒരു മാസവും രണ്ട് ദിവസവും പിന്നിട്ടതിന് പിന്നാലെയാണ് ഒന്നാം ഘട്ടം കഴിഞ്ഞതായുള്ള റഷ്യയുടെ പ്രഖ്യാപനം. 

യുക്രൈന്റെ യുദ്ധശേഷി കുറക്കാനായി. ഡോണ്‍ബസ് പിടിച്ചടിക്കുന്നത് കേന്ദ്രീകരിച്ചാവും ഇനി മുന്നേറ്റമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടം പിന്നിട്ടതായുള്ള റഷ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ യുക്രൈന്‍ ഭരണാധികാരി സെലന്‍സ്‌കി പ്രതികരണവുമായി എത്തി. 

അധിനിവേശ ശക്തികള്‍ക്ക് ശക്തമായ പ്രഹരം ഏല്‍പ്പിച്ചതായി സെലന്‍സ്‌കി

അധിനിവേശ ശക്തികള്‍ക്ക് രാജ്യം ശക്തമായ പ്രഹരം ഏല്‍പ്പിച്ചതായാണ് യുക്രൈന്‍ ഭരണാധികാരി സെലന്‍സ്‌കി പ്രതികരിച്ചത്. അലയൊടുങ്ങില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. യുദ്ധം ഒരു മാസം പിന്നിടുന്ന സാഹചര്യത്തില്‍ നാറ്റോ യുക്രൈന് സൈനിക സഹായം നല്‍കണം എന്ന് സെലന്‍സ്‌കി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. 

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയോട് യൂറോപ്യന്‍ യൂണിയന്‍ വീണ്ടും ആവശ്യപ്പെട്ടു. പോളണ്ടില്‍ സന്ദര്‍ശനം നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുെ്രെകനെ സഹായിക്കാനായി ഒരു മില്യന്‍ ഡോളര്‍ കൂടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. റഷ്യ വളഞ്ഞ മരിയുപോളില്‍ ഉള്‍പെടെ യുെ്രെകന്റെ പ്രത്യാക്രമണം തുടരുകയാണ്. മരിയുപോളില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനായി ഫ്രാന്‍സും ഗ്രീസും തുര്‍ക്കിയും ശ്രമങ്ങള്‍ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

''പലവര്‍ണ്ണയിഴകളിട്ട കമ്പളം പോലെ ഗോരംഗോരോ എന്ന അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, അതില്‍ നീങ്ങുന്ന മൃഗ സംഘങ്ങള്‍''

ഇനി ലിങ്ക്ഡ് ഡിവൈസിലും ചാനല്‍ ക്രിയേറ്റ് ചെയ്യാം; വരുന്നു പുതിയ അപ്‌ഡേറ്റ്

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

ചെരുപ്പ് ഉപേക്ഷിച്ച്, മണ്ണിൽ ചവിട്ടി; ഇവിടെ ഇപ്പോള്‍ ഇതാണ് ട്രെന്‍ഡ്, വൈറൽ വിഡിയോ