രാജ്യാന്തരം

കൊളംബോയില്‍ തെരുവു യുദ്ധം;  പ്രക്ഷോഭകരെ നേരിടാന്‍ സര്‍ക്കാര്‍ അനുകൂലികള്‍; പ്രതിപക്ഷനേതാവിന് പരിക്ക്; കര്‍ഫ്യൂ

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ്  ഗോതബായ രജപക്‌സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ സര്‍ക്കാര്‍ അനുകൂലികളുടെ ആക്രമണം. സമരവേദിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. സംഘര്‍ഷം തെരുവ് യുദ്ധത്തില്‍ എത്തിയതിനെ തുടര്‍ന്ന്  രാജ്യത്ത്‌ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. 

20 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 9 മുതല്‍ ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഓഫീസിന് പുറത്ത് ക്യാമ്പ് ചെയ്യുന്ന പ്രതിഷേധക്കാരെ സായുധരായ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമിക്കുകയായിരുന്നു. സമരപ്പന്തലുകള്‍  പൊളിച്ചുമാറ്റി. സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം