രാജ്യാന്തരം

ഇടക്കാല തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് തിരിച്ചടി, ആദ്യ ഫല സൂചനകളില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: നിര്‍ണായകമായ ഇടക്കാല തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലം വരുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റ്‌സിനും തിരിച്ചടി. ആദ്യ ലീഡ് സ്വന്തമാക്കി റിപ്പബ്ലിക്കന്‍ മുന്നേറ്റമാണ് തുടക്കത്തില്‍ കാണുന്നത്.

നിലവില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 137 സീറ്റുകളിലാണ് ലീഡ് ഉള്ളത്. 435 അംഗ പ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ലീഡ് 137 ആണ്. ഡെമോക്രാറ്റിന്റേത് 77. 

ഇന്തോ അമേരിക്കന്‍ വംശജന്‍ മേരിലന്‍ഡിന്റെ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമായി. ഇന്ത്യന്‍ സമയം ചൊവ്വാഴ് വൈകുന്നേരം 3.30നാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. 35 സെനറ്റ് സീറ്റുകളിലേക്കും 435 അംഗങ്ങളുടെ ഹൗസ് പ്രതിനിധി സഭയിലേക്കുമാണ് തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍സിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. 

മേരിലാന്‍ഡിന്റെ ആദ്യ കറുത്ത വര്‍ഗക്കാരനായ ഗവര്‍ണര്‍ എന്ന നേട്ടത്തിലേക്കാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി വെസ് മൂര്‍ എത്തിയത്. ലെസ്ബിയന്‍ വിഭാഗത്തില്‍പ്പെടുന്ന സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച് മസാച്യുസെറ്റ്‌സും ചരിത്രമെഴുതി. മൗര ഹീലിയാണ് മസാച്യൂസെറ്റ്‌സ് ഗവര്‍ണര്‍. 

ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍സ് ജയം നേടിയാലും ഗ്രീന്‍ ഇക്കണോമി എന്ന നിലപാട് മുറുകെ പിടിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ മുന്‍പോട്ട് പോകുമെന്ന് ബൈഡന്റെ പരിസ്ഥിതി വക്താവ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''