രാജ്യാന്തരം

നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും; നാടുകടത്തലിന് എതിരായ അപ്പീല്‍ ലണ്ടന്‍ കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ലണ്ടന്‍ ഹൈക്കോടതി വിധി.നാടുകടത്തലിന് എതിരെ നീരവ് മോദി സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. 

സൗത്ത് ഈസ്റ്റ് ലണ്ടനിലെ വാന്റ്‌സ്‌വര്‍ത്ത് ജയിലിലാണ് നീരവ് മോദി ഇപ്പോഴുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് നാടു കടത്തലിന് എതിരെ നീരവ് ലണ്ടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000കോടി വായ്പ്പാ തട്ടിപ്പ് നടത്തിയെന്നാണ് നീരവിന് എതിരായ കേസ്. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, ഇയാള്‍ രാജ്യം വിടുകയായിരുന്നു. 2019ലാണ് നീരവ് മോദി ബ്രിട്ടണില്‍ അറസ്റ്റിലായത്. ഇന്ത്യയ്ക്ക് കൈമാറുന്നത് തന്റെ മാനസികാരോഗ്യത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് നീരവ് മോദി അപ്പീല്‍ നല്‍കിയത്. 

ഇന്ത്യയുമായി ബ്രിട്ടണ്‍ നല്ല രീതിയിലുള്ള ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നതെന്നും നീരവ് മോദിക്ക് മുംബൈയിലെ ജയിലില്‍ ആവശ്യമായ വൈദ്യസഹായം നല്‍കുമെന്ന ഇന്ത്യയുടെ ഉറപ്പില്‍ വിശ്വസിക്കുന്നെന്നും അപ്പീല്‍ പരിഗണിക്കുന്നതിനിടെ ലണ്ടന്‍ കോടതി അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ